Jishnu R Jishnu R Author
Title: ക്രിസ്‌മസ്‌ പരീക്ഷ ക്വസ്‌റ്റിയന്‍ പൂള്‍ -(ClassIX)
Author: Jishnu R
Rating 5 of 5 Des:
ക്രിസ്‌മസ്‌ പരീക്ഷ ക്വസ്‌റ്റിയന്...
Print Friendly and PDF

ക്രിസ്‌മസ്‌ പരീക്ഷ ക്വസ്‌റ്റിയന്‍ പൂള്‍ -(ClassIX)



കേരളപാഠാവലി
1. ലഘുപ്രബന്‌ധം തയാറാക്കുക. 
``അമേരിക്കയില്‍ നടന്ന ഒരു പഠനത്തില്‍ പറയുന്നത്‌, ഒരു കുട്ടി പ്രൈമറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതിനിടയ്‌ക്ക്‌ ശരാശരി എണ്ണായിരം കൊലപാതകങ്ങള്‍ കാണുന്നുണ്ട്‌ എന്നാണ്‌. പതിനെട്ടു വയസ്സിനിടയ്‌ക്ക്‌ ഒരമേരിക്കന്‍ കുട്ടി രണ്ടുലക്ഷം അക്രമദൃശ്യങ്ങളും 40000 കൊലപാതകങ്ങളും ടെലിവിഷനിലൂടെ കാണുന്നു.''
കുട്ടികളുടെ സ്വഭാവരൂപീകരണത്തില്‍ ടെലിവിഷന്‍ വഹിക്കുന്ന പങ്ക്‌ എന്ന വിഷയത്തില്‍ ഒരു ലഘുപ്രബന്ധം തയാറാക്കുക.

കുട്ടികളുടെ സ്വഭാവരൂപീകരണത്തില്‍ നിര്‍ണായകസ്വാധീനം ചെലുത്താന്‍ ടെലിവിഷന്‍ ഉള്‍പ്പെടെയുള്ള ദൃശ്യമാധ്യമങ്ങള്‍ക്കു കഴിയും. മാനവപുരോഗതിക്കുള്ള ഉപകരണങ്ങളായി മാറേണ്ട മാധ്യമങ്ങള്‍ പക്ഷേ, കുട്ടികളും മുതിര്‍ന്നവരുമൊക്കെ ദുരുപയോഗം ചെയ്യുകയാണിന്ന്‌. കൂടുതല്‍സമയം ടെലിവിഷന്‍ കാണുന്ന കുട്ടികളെ അത്‌ കൂടുതല്‍ സ്വാധീനിക്കുന്നു എന്നാണ്‌ പഠനങ്ങള്‍ തെളിയിക്കുന്നത്‌. യാഥാര്‍ത്ഥ്യവുമായി പൊരുത്തമില്ലാത്ത ലോകത്തെ യഥാര്‍ത്ഥലോകമെന്നു തെറ്റിദ്ധരിക്കാനും മയക്കുമരുന്ന്‌, പുകവലി, മദ്യപാനം തുടങ്ങിയവയോട്‌ താല്‌പര്യം ജനിപ്പിക്കാനും, അക്രമവാസന സൃഷ്‌ടിക്കാനുമെല്ലാം ടെലിവിഷന്റെ അമിതോപയോഗം വഴിതെളിക്കുന്നു. ഇതുകൊണ്ടൊക്കെയാണ്‌ കുട്ടികളുടെ മനസ്സിനെ ചഞ്ചലപ്പെടുത്തുകയും അവരുടെ പഠനത്തെ തടസ്സപ്പെടുത്തുകയും കുടുംബാന്തരീക്ഷത്തെ മരവിപ്പിക്കുകയും മലീമസമാക്കുകയും ചെയ്യുന്ന അപകടമായി ടെലിവിഷനെ പൊതുവെ കാണുന്നത്‌. എന്നാല്‍ ഇവയെ മറികടക്കാനുള്ള മാര്‍ഗങ്ങളുമുണ്ട്‌. നിലവാരമുള്ള ധാരാളം പരിപാടികള്‍ ടെലിവിഷനില്‍ സംപ്രേഷണം ചെയ്യുന്നുണ്ട്‌. ടി.വി. കാണുന്ന സമയത്തിന്‌ പരിധിനിര്‍ണയിക്കുകയും അക്രമവാസന പ്രോത്സാഹിപ്പിക്കാത്ത, മനസ്സിനെ മലീമസമാക്കാത്ത പരിപാടികള്‍ തെരഞ്ഞെടുക്കുകയും വേണം. അതായത്‌ തള്ളേണ്ടതു തള്ളാനും കൊള്ളേണ്ടതു കൊള്ളാനുമുള്ള വിവേചനബുദ്ധിയാണ്‌ ആര്‍ജിക്കേണ്ടത്‌.
അങ്ങനെ ദൃശ്യമാധ്യമരംഗത്തെ സാങ്കേതികവികാസങ്ങളെ ഫലപ്രദമായി ഉപയോഗിക്കാന്‍ നമുക്ക്‌ കഴിയണം. അങ്ങനെമാത്രമേ നല്ലൊരു കാഴ്‌ചയുടെ സംസ്‌കാരം രൂപീകരിക്കാന്‍ കഴിയൂ.
2. തള്ളവിരല്‍ മുറിച്ചുകളഞ്ഞ്‌ തൊഴിലിനോട്‌ വിടപറയുന്ന പട്ടുനൂല്‍ തൊഴിലാളികളെ ആനന്ദിന്റെ `വ്യാസനും വിഘ്‌നേശ്വരനും' എന്ന നോവലില്‍ ആനന്ദ്‌ അവതരിപ്പിക്കുന്നുണ്ട്‌. `കല്ലെറിയുന്നവര്‍' എന്ന കഥയിലെ തൊഴിലാളികളുമായി ഇവരെ താരതമ്യംചെയ്‌ത്‌ തൊഴിലിനോടുള്ള രണ്ടു കൂട്ടരുടെയും നിലപാടുകള്‍ വിലയിരുത്തുക.
ആനന്ദ്‌ സൂചിപ്പിക്കുന്ന പട്ടുനൂല്‍തൊഴിലാളികള്‍ക്ക്‌ തൊഴില്‍ ആത്‌മസമര്‍പ്പണമാണ്‌. കൂലിക്കുവേണ്ടിയുള്ള പ്രവര്‍ത്തനം മാത്രമല്ല അവര്‍ക്ക്‌ തൊഴില്‍. ആത്‌മാഭിമാനത്തിന്റെയും സന്തോഷത്തിന്റെയും ലോകമാണ്‌ തൊഴില്‍ തുറന്നിടുന്നത്‌. അതുകൊണ്ടാണ്‌ അര്‍ഹിക്കുന്ന പരിഗണന കിട്ടാതെ വന്നപ്പോള്‍,
തങ്ങള്‍ അടിമത്തത്തിലേക്കു നീങ്ങുകയാണെന്ന്‌ ബോധ്യമായപ്പോള്‍ അവര്‍ കൈവിരലുകള്‍ മുറിച്ചു കളഞ്ഞത്‌. അടിമത്തത്തോടുള്ള വെല്ലുവിളിയാണത്‌. അത്‌ അഭിമാനബോധത്തിന്റെ പ്രതിഫലനമാണ്‌. `കല്ലെറിയുന്നവര്‍' എന്ന കഥയിലെ ജോലിക്കാര്‍ തൊഴിലിനെ ബഹുമാനിക്കാത്തവരാണ്‌. ശമ്പളത്തോടൊപ്പം അന്യായമായ കൈക്കൂലിയും സ്വന്തമാക്കുന്ന അവര്‍ തങ്ങളെ സമീപിക്കുന്നവരെ സഹായിക്കാന്‍ കൂട്ടാക്കാത്തവരാണ്‌. അവര്‍ സ്വന്തം തൊഴിലില്‍ സന്തോഷിക്കുന്നില്ല. ജോലിചെയ്യാതിരിക്കാനാണ്‌ പലരും ശ്രമിക്കുന്നത്‌. തൊഴിലിനോടുള്ള രണ്ടു സമീപനങ്ങളാണ്‌ നാം ഇവിടെ കാണുന്നത്‌.
3. ഭാഷാപരമായ അഭംഗികള്‍ പരിഹരിച്ച്‌ ചുവടെ കൊടുത്തിരിക്കുന്ന വാക്യം മെച്ചപ്പെടുത്തിയെഴുതുക. 
ഓരോ ഭാഷയും അതിന്റെ വളര്‍ച്ചയുടെ വ്യത്യസ്‌തഘട്ടങ്ങളില്‍ വ്യത്യസ്‌ത ഭാഷകളില്‍നിന്ന്‌ പദങ്ങള്‍ യഥേഷ്‌ടം കടം കൊണ്ടു. 
ഓരോ ഭാഷയും അതിന്റെ വളര്‍ച്ചയുടെ വ്യത്യസ്‌തഘട്ടങ്ങളില്‍ വ്യത്യസ്‌ത ഭാഷകളില്‍ നിന്ന്‌ പദങ്ങള്‍ യഥേഷ്‌ടം കടം കൊണ്ടിട്ടുണ്ട്‌.
അടിസ്‌ഥാനപാഠാവലി 
1.  ഡയറിക്കുറിപ്പ്‌ തയാറാക്കുക. 
`വീട്ടില്‍ചെന്നപ്പോള്‍, പൊതി രണ്ടും അമ്മച്ചീടെ കൈയില്‍ കൊടുത്തപ്പോള്‍ അവര്‍ അതഴിച്ചുനോക്കി സ്‌തംഭിച്ചങ്ങനെ നിന്നു. പിന്നെ ആ പാത്രത്തിലും അരിയിലും മാറിമാറി നോക്കി പൊട്ടിപ്പൊട്ടിക്കരഞ്ഞു. വിയര്‍ത്തൊലിച്ച്‌ തളര്‍ന്നുനിന്ന അവനെ കെട്ടിപ്പിടിച്ച്‌ പിന്നെയും കരഞ്ഞു.' അന്നേദിവസം മറിയ എഴുതാനിടയുള്ള ഡയറിക്കുറിപ്പ്‌ തയാറാക്കുക.
2013 ഡിസംബര്‍ 17
എന്റെ കുഞ്ഞിന്റെ ഏറ്റവും വലിയ മോഹമായിരുന്നു ഒരു പുത്തനുടുപ്പ്‌.
കീറിപ്പറിഞ്ഞ ഉടുപ്പുമിട്ട്‌ അവന്‍ സ്‌കൂളില്‍പോകുന്നത്‌ കണ്ട്‌ ഞാന്‍ എത്രമാത്രം സങ്കടപ്പെട്ടിരുന്നു എന്ന്‌ എനിക്കേ അറിയൂ. എന്തെങ്കിലും നിവൃത്തിയുണ്ടായിരുന്നെങ്കില്‍ ഞാന്‍ തന്നെ അവനൊരു ഉടുപ്പു വാങ്ങി നല്‍കുമായിരുന്നു. അഷ്‌ടിക്കു വകയില്ലാത്ത എനിക്ക്‌ പക്ഷേ ഒന്നുംചെയ്യാന്‍ കഴിഞ്ഞില്ല. പുസ്‌തകത്തിന്റെയോ പെന്‍സിലിന്റെയോ ഉടുപ്പിന്റെയോ കാര്യം അവന്‍ പറഞ്ഞാല്‍ ഞാന്‍ ദേഷ്യപ്പെടുമായിരുന്നു. ആ ദേഷ്യം പക്ഷേ ഗതികേടു മറയ്‌ക്കാനായിരുന്നു. ഇന്ന്‌ ഉടുപ്പുവാങ്ങാനുള്ള പണം സ്വയം അധ്വാനിച്ചു ണ്ടാക്കിയപ്പോള്‍ അവനതുകൊണ്ട്‌ അരിയും കലവും വാങ്ങി. എന്റെ
കുഞ്ഞിന്റെ മനസ്സിന്റെ നന്മ, വിവേകം ഞാനിപ്പോഴാണ്‌ തിരിച്ചറിഞ്ഞത്‌.
2.  `വിദ്യാഭ്യാസച്ചെലവുകള്‍ നിങ്ങള്‍ സ്വന്തം ജോലിയിലൂടെത്തന്നെ നിര്‍വഹിക്കുന്ന പക്ഷം, ഭാവിജീവിതത്തില്‍ ഭക്ഷ്യസമ്പാദനത്തിനുള്ള വകയുണ്ടാക്കാന്‍ നിങ്ങള്‍ക്ക്‌ ഒരിക്കലും വിഷമം നേരിടുകയില്ല.' മഹാത്മാഗാന്ധി.
`ഇവിടന്ന്‌ ബിരുദവുമെടുത്ത്‌ ഒരു തൊഴിലുമില്ലാതെ എത്രപേരാണ്‌ വെറുതെ തെക്കുവടക്ക്‌ നടക്കുന്നത്‌. അതുകൊണ്ട്‌ ഗുരുകുലവിദ്യാഭ്യാസം തൊഴിലധിഷ്‌ഠിതമാക്കുന്നതിനെപ്പറ്റി ഗവേഷണം അത്യാവശ്യമായിരിക്കുന്നു.'
`ഗുരുകുലം' എന്ന കഥയിലെ സത്വത്തിന്റെ ഇൗ വാക്കുകള്‍ക്ക്‌ ഗാന്ധിജിയുടെ വാക്കുകളുമായി ആശയപരമായ സാമ്യമുണ്ടോ? താരതമ്യം ചെയ്‌ത്‌ വിലയിരുത്തുക.
ഗാന്ധിജിയുടെ വാക്കുകള്‍ സ്വാര്‍ത്ഥമനോഭാവത്തോടെയുള്ളതല്ല. ഇന്ത്യയുടെ യുവതലമുറ സ്വയംപര്യാപ്‌തമാകുന്നതിലൂടെ മാത്രമേ ഇന്ത്യ പുരോഗതി കൈവരിക്കുകയുള്ളൂ എന്ന്‌ അദ്ദേഹത്തിനറിയാം. അതുകൊണ്ടുതന്നെ കുട്ടികളായിരിക്കുമ്പോള്‍ ഏതെങ്കിലും തൊഴിലില്‍ പരിശീലനം നേടുകകൂടി ചെയ്‌താല്‍ പഠനം കഴിയുമ്പോള്‍ ഒരു തൊഴില്‍ നേടി എന്ന്‌ അവന്‌ അഭിമാനിക്കാം.
സ്വന്തം വിദ്യാഭ്യാസച്ചെലവുകള്‍ക്ക്‌ മാതാപിതാക്കളെ ആശ്രയിക്കാതിരിക്കാം. ഇത്‌ അവരെ ഉത്തരവാദിത്വബോധമുള്ള പൗരന്മാരാക്കി രൂപപ്പെടുത്തിയെടുക്കും.ഗാന്ധിജിയുടെ കാഴ്‌ചപ്പാടില്‍നിന്നും വ്യത്യസ്‌തമാണ്‌ ഗുരുകുലത്തിലെ ശിഷ്യന്മാരുടെ കാഴ്‌ചപ്പാടുകള്‍. ഏതു വിധേനയും പണമുണ്ടാക്കുക മാത്രമാണ്‌ അവരുടെ ലക്ഷ്യം; സ്വയംപര്യാപ്‌തത കൈവരിക്കലല്ല. കുട്ടികള്‍ അധ്വാനശീലരാകുന്നതിനെപ്പറ്റി ഗാന്ധിജി ചിന്തിക്കുമ്പോള്‍ കഥയിലെ സത്വം ചിന്തിക്കുന്നത്‌ അധ്വാനിക്കാതെ സമ്പാദിക്കുന്നതിനെക്കുറിച്ചാണ്‌. ഇങ്ങനെ എല്ലാ രീതിയിലും വ്യത്യസ്‌തമാണ്‌ ഇരുവരുടെയും കാഴ്‌ചപ്പാട്‌. 
 
I. Qns. 1 - 4 : Read the following passage from ‘The Resignation’ and answer the questions given below.
As if possessed, Fatehchand walked out of the house. Sharda kept calling out to him. He hastened towards the Saheb’s bungalow - not cowering in fear, but proudly holding his head high. His face reflected firm resolve, his legs were no longer weak. His appearance had undergone a dramatic change. In the place of a humble, pale office clerk with an emaciated body, he had become a young man with courage and determination. Fatehchand first went to a friend’s house to borrow a stick. Then, he headed for the Saheb’s bungalow.
1. The phrase ‘as if possessed’ means --------
2. ‘His face reflected firm resolve’. What was his resolve?
3. Why was Sharda calling him back?
4. Pick out from the passage a word which means extremely thin especially from hunger or illness.
5. Fatehchand went to a friend to borrow a stick. What would be their likely talk?
Answer
1. In his increasing anger Fatehchand seemed to have lost all his control. He was behaving like a man controlled by some evil spirit. 
2. He had decided to take revenge on his Saheb for insulting and beating him.
3. Sharda feared that her husband would attack his Saheb and injure him. So she called him back. 
4. emaciated
5. Bhuvandas : Hello Fatehchand, how are you?
Fatehchand : Hellow Bhuvan I am fire. How are you?
Bhuvandas : I am also fine. It’s a surprise, your visit. 
Fatehchand : I’m in a serious trouble.
Bhuvandas : Trouble? What’s it?
Fatehchand : My Saheb scolded me and beat me without any reason.
Bhuvandas :Oh, I see. What are you going to do?
Fatehchand : I want to teach him a lesson.
Bhuvandas : How?
Fatehchand : I’m going to give him a sound thrashing.
Bhuvandas : Are you serious? Does your wife know this?
Fatehchand : Yes. My wife also wants me to do this.
Bhuvandas : OK. What shall I do for you?
Fatehchand : Please give that stick of yours for a few minutes.
Bhuvandas : OK. I will. But don’t put me into trouble.
Fatehchand : No, never. Thank you.
II.6 - 9 : Read the following lines from the poem ‘I am the People, the Mob’ and answer the questions that follow.
Sometimes I growl, shake myself and spatter a few red
drops for history to remember. Then – I forget.
When I, the People, learn to remember, when I, the
People, use the lessons of yesterday and no longer
forget who robbed me last year, who played me for 
a fool – then there will be no speaker in all the world 
say the name : ‘The People,’ with any fleck of a sneer in his voice or any far-off smile of derision. The mob – the crowd – the mass – will arrive then
6.  Who does ‘I’ stand for in these lines?
7.  What does the poet mean by ‘red drops’?
8.  What are the other words used to describe ‘the people’?
9.  How does the poet describe the nature of people?
Answer
6. ‘I’ stands for the people.
7. By red drops the poet refers to the blood shed of millions of people in rebellions.
8. The other words used to describe ‘the people’ are the mob, the crowd and the mass.
9. Sometimes people become angry and revolt against their oppressive rulers. But soon they seem to forget everything and once again become submissive.
III. Memories of a Dying River is an eye-opener to all Keralites. Based on this lesson prepare a speech on the pathetic condition of our rivers.
[Hints : sand mining - roads cut into the rivers - mounds appear in rivers. - bushes appear - authorities fail - rivers die]
Answer
Dear friends, 
Today the rivers of Kerala face an untimely death. Indiscriminate sand mining is the main reason for this disaster. We can see a number of roads cut right into the rivers. Often long queue of trucks can be seen waiting for their turn to fill sand in them. In many places in the centre of the river there are mounds with thick woods.
Authorities have failed to put an end to this plunder. Maybe they are ignoring this sand looting. As a result of this digging innumerable pits form in the river. It is sure that if sand mining goes  on at this level all our rivers will die in the nearest future.
Thank you
Jai Hind
IV.  In the short story ‘The Colonel’s Ideas’, the colonel recalls all the events of the previous day. He thinks of writing down the incident in his diary. Prepare the likely diary entry for him.
Answer
Friday 24 January 1892
Escaping from the Prussians. Scouts were half dead with fatigue and hunger. Reluctant to move. Threatened them with revolver. Met an old father and his young daughter. Refugees like us. The lady was unable to walk. Soldiers made a bed with their cloaks and carried her on their shoulders. Then enemies appeared. Our scouts fought back bravely and killed all the enemies. How could they do it? Weren’t they half dead? I am sure, it was the presence of the young lady that made them so brave. Yes it would put some spirit into a trooper to have a line Madonna by the colonel’s side. An unforgettable incident.
V .  Complete the following passage choosing the right word given in brackets below.
Fatehchand came /(a) of Saheb’s bungalow and walked /(b) his home / (c) a leisurely manner - he had tasted the pleasure / (d) true victory. He walked / (e) quick steps. This was the first triumph of his life.
[to, of, in, out, with, towards, from]
Answer
 a. out      b. towards      c. in  d. of  e. with
VI. Replace the words underlined with the correct phrases given in brackets below.
War started suddenly. Farquhar was very much worried. One day a grey-clad soldier visited him. Farquhar considered him to be a Southerner. But actually he was a Northerner. Farquhar could not understand the purpose behind his visit.
[went on, make out, gave up, called on, took for, broke out]
Answer
War broke out. Farquhar was very much worried.
One day a grey-clad soldier called on him. Farquhar took him for a Southerner. But actually he was a Northerner. Farquhar could not make out the purpose behind his visit.
VII. Read the dialogue given below and complete the sentences. 
Saheb : Why are you resigning?
Fatehchand : I will never work under a wicked man like you.
Saheb asked Fatehchand : ------------
Fatehchand replied : ------------
Answer
Saheb asked Fatehchand why he was resigning. Fatehchand replied that he would never work under a wicked man like the Saheb

1.  ഡല്‍ഹിയില്‍ അധികാരത്തിലേറിയ സുല്‍ത്താന്മാര്‍ ഇന്ത്യന്‍ സംസ്‌കാരത്തിനു നല്‍കിയ സംഭാവനകള്‍ എന്തൊക്കെയായിരുന്നുവെന്നു കണ്ടെത്തുക.
ഉത്തരം
സല്‍ത്തനത്ത്‌ ഭരണം ഇന്ത്യയുടെ സാമൂഹ്യ സാംസ്‌കാരിക സാമ്പത്തികമേഖലകള്‍ക്കു നല്‍കിയ സംഭാവനകള്‍ അദ്വിതീയമായിരുന്നു. ഹൈന്ദവവും ഇസ്ലാമികവുമായ സംസ്‌കാരങ്ങളുടെ ബന്‌ധപ്പെടല്‍ സാംസ്‌കാരികരംഗത്ത്‌ തനതായ പ്രസ്‌ഥാനങ്ങളുടെയും രീതികളുടെയും രൂപീകരണത്തിന്‌ സഹായകരമായി. സൂഫിപ്രസ്ഥാനം ഇതിന്‌ ഉദാഹരണമാണ്‌. പേര്‍ഷ്യന്‍, അറബി, തുര്‍ക്കിഭാഷകള്‍ തമ്മിലുള്ള വിനിമയം ഉറുദുഭാഷയുടെ വികാസത്തിന്‌ കാരണമായി. സല്‍ത്തനത്ത്‌ ഭരണകാലത്ത്‌ തദ്ദേശീയമായ വാസ്‌തുവിദ്യാരീതികള്‍ പശ്ചിമേഷ്യയുടെയും, മധ്യേഷ്യയുടെയും വടക്കെ ആഫ്രിക്കയുടെയും യൂറോപ്പിന്റെയും രീതികളുമായി സമന്വയിച്ചതിന്റെ തെളിവുകളും കാണാവുന്നതാണ്‌. അതുപോലെതന്നെ വാണിജ്യവ്യാപാര രംഗങ്ങളിലും അളവുതൂക്ക സമ്പ്രദായങ്ങളിലും നികുതിയുടെ മേഖലയിലുമൊക്കെ സുല്‍ത്താന്‍മാര്‍ നടപ്പിലാക്കിയ പല പരിഷ്‌കാരങ്ങളും പിന്നീടുവന്ന ഭരണാധികാരികള്‍ക്ക്‌ മാതൃകയായിത്തീര്‍ന്നു. സല്‍ത്തനത്ത്‌ ഭരണകാലത്ത്‌ നിര്‍മ്മിക്കപ്പെട്ട ശില്‍പ്പങ്ങളും മന്ദിരങ്ങളും പുതിയൊരു കലാപാരമ്പര്യത്തിനുതന്നെ തുടക്കം കുറിക്കുവാന്‍ സഹായകമായി.
2.  കൂട്ടുസംരംഭങ്ങള്‍ രൂപംകൊള്ളുന്നത്‌ എങ്ങനെയാണ്‌? വിശദമാക്കുക.
മൂലധനസമാഹരണത്തിന്‍െറ പ്രധാനസ്രോതസ്സ്‌ എന്ന നിലയ്‌ക്കാണ്‌ കൂട്ടുസംരംഭങ്ങള്‍ രൂപംകൊള്ളുന്നത്‌. വന്‍കിട ഉല്‌പാദനം സാധ്യമാകുന്നതിന്‌ കൂടുതല്‍
മുതല്‍മുടക്ക്‌ ആവശ്യമായി വന്നു. ഇത്‌ സമാഹരിക്കുന്നതിന്‌ കമ്പനികള്‍ ആകെ മൂലധനത്തെ തുല്യതുകയ്‌ക്കുള്ള നിരവധി ഓഹരികളാക്കി മാറ്റുന്നു. ഇൗ ഓഹരികള്‍ പൊതുജനങ്ങള്‍ക്കോ സ്‌ഥാപനങ്ങള്‍ക്കോ വിറ്റഴിക്കുന്നു. ഇങ്ങനെ മൂലധനം സ്വരൂപിച്ച്‌ പ്രവര്‍ത്തിക്കുന്ന സ്‌ഥാപനങ്ങളെയാണ്‌ കൂട്ടുസംരംഭങ്ങള്‍ എന്നുവിളിക്കുന്നത്‌.

3.  ഭരണഘടനയനുസരിച്ച്‌ ഇന്ത്യയുടെ ഭരണത്തലവന്‍ രാഷ്‌ട്രപതിയാണ്‌. ഇത്‌ നിര്‍വഹിക്കുന്നതിന്‌ രാഷ്‌ട്രപതിക്ക്‌ ഭരണഘടന നല്‍കിയിരിക്കുന്ന അധികാരങ്ങള്‍ എത്രമാത്രം പര്യാപ്‌തമാണ്‌? 
ഭരണഘടനയനുസരിച്ച്‌ ഇന്ത്യയുടെ ഭരണത്തലവന്‍ രാഷ്‌ട്രപതിയാണ്‌. ഭരണം നിര്‍വഹിക്കുന്നതിന്‌ രാഷ്‌ട്രപതിക്ക്‌ ഇന്ത്യന്‍ ഭരണഘടന നല്‌കിയിരിക്കുന്ന അധികാരങ്ങള്‍ വളരെ ദീര്‍ഘവീക്ഷണത്തോടു കൂടിയതാണ്‌.
 ഇന്ത്യ ഒരു ജനാധിപത്യരാജ്യമാണ്‌. ജനാധിപത്യത്തില്‍ ഭരണാധികാരിയായ വ്യക്‌തിക്ക്‌ അമിത പ്രാധാന്യമില്ല.
ഭരിക്കുന്ന വ്യക്‌തിക്ക്‌ ലഭിക്കുന്ന അധികപ്രാധാന്യം സ്വേച്‌ഛാധിപത്യത്തിലേക്ക്‌ നയിക്കും. അതുകൊണ്ടാണ്‌ ഭരണഘടനാപരമായിത്തന്നെ രാഷ്‌ട്രപതിയുടെ അധികാരങ്ങളില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്‌. നമ്മുടെ രാഷ്‌ട്രപതി സായുധസേനകളുടെ സര്‍വ്വസൈന്യാധിപന്‍ കൂടിയാണ്‌.
മന്ത്രിസഭയുടെ ഉപദേശമനുസരിച്ചു മാത്രമേ രാഷ്‌ട്രപതിക്ക്‌ പ്രവര്‍ത്തിക്കാനാവൂ.
4.  താഴെ കൊടുത്തിരിക്കുന്ന സമുദ്രജല പ്രവാഹങ്ങളെ ഉഷ്‌ണജല പ്രവാഹങ്ങള്‍ എന്നും ശീതജല പ്രവാഹങ്ങള്‍ എന്നും തരംതിരിക്കുക. ഓരോ പ്രവാഹവും ഏത്‌ സമുദ്രത്തിലാണന്ന്‌ സൂചിപ്പിക്കുക.
♦ അഗുല്‍ഹാസ്‌ പ്രവാഹം 
♦ ബ്രസീല്‍ പ്രവാഹം 
♦ ലാബ്രഡോര്‍ പ്രവാഹം
♦ കുറോഷിയോ പ്രവാഹം 
♦ പെറുപ്രവാഹം
♦ ഫ്‌ളോറിഡ പ്രവാഹം
ഉത്തരം
♦ അഗുല്‍ഹാസ്‌ പ്രവാഹം-ഉഷ്‌ണജല പ്രവാഹം-ഇന്ത്യന്‍ മഹാസമുദ്രം
♦ ബ്രസീല്‍ പ്രവാഹം-ഉഷ്‌ണജല പ്രവാഹം-അറ്റ്‌ലാന്‍റിക്‌ സമുദ്രം
♦ ലാബ്രഡോര്‍ പ്രവാഹം-ശീതജല പ്രവാഹം-അറ്റ്‌ലാന്‍റിക്‌ സമുദ്രം
♦ കുറോഷിയോ പ്രവാഹം-ഉഷ്‌ണജല പ്രവാഹം-പസഫിക്‌ സമുദ്രം
♦ പെറു പ്രവാഹം - ശീതജലപ്രവാഹം - പസഫിക്‌ സമുദ്രം
♦ ഫ്‌ളോറിഡ പ്രവാഹം-ഉഷ്‌ണജല പ്രവാഹം-അറ്റ്‌ലാന്‍റിക്‌ സമുദ്രം.
5.  ബി.സി. ആറാം നൂറ്റാണ്ടില്‍ ഇന്ത്യയിലും ചൈനയിലും ഉത്‌ഭവിച്ച്‌ പ്രചാരം നേടിയ മതങ്ങളെ സൃഷ്‌ടിച്ച സാമൂഹ്യസാഹചര്യങ്ങള്‍ കണ്ടെത്തുക.
ഉത്തരം
ചൈനയിലെ താവോയിസം, കണ്‍ഫ്യൂഷ്യാനിസം ഇന്ത്യയിലെ ജൈന-ബുദ്ധമതങ്ങള്‍ എന്നിവ ഏകദേശം ഒരേകാലത്തു രൂപംകൊണ്ടവയാണ്‌. ഒരു നല്ല സമൂഹത്തിന്‍െറ സൃഷ്‌ടി ലക്ഷ്യം വെച്ചാണ്‌ ഇൗ മതങ്ങളൊക്കെ തന്നെ രൂപംകൊണ്ടത്‌. അനുകമ്പ, ദയ, സാഹോദര്യം, ലാളിത്യം എന്നീ മൂല്യങ്ങള്‍ക്ക്‌ പ്രാധാന്യം നല്‍കിയ ഇൗ മതങ്ങള്‍ ആചാരങ്ങള്‍, അനുഷ്‌ഠാനങ്ങള്‍ എന്നിവയ്‌ക്ക്‌ പ്രാധാന്യം നല്‍കിയിരുന്നില്ല. നിലവിലിരുന്ന സാമൂഹികവ്യവസ്‌ഥിതി ദുഷിക്കുകയും മതവിശ്വാസം സാധാരണക്കാര്‍ക്ക്‌ അപ്രാപ്യമാകുകയും ചെയ്‌ത ഒരു സാമൂഹികസാഹചര്യത്തിലാണ്‌ ഇവിടങ്ങളിലൊക്കെ ഇൗ മതങ്ങള്‍ ഉദയം ചെയ്‌തത്‌. നിലനിന്നിരുന്ന മതങ്ങള്‍ മൂല്യച്യുതികള്‍ മൂലം ജനങ്ങളില്‍നിന്നകന്നപ്പോള്‍ സാധാരണക്കാരെ നേര്‍വഴിക്കു നയിക്കാനുള്ള മാര്‍ഗം എന്ന നിലയിലാണ്‌ ഇൗ മതങ്ങള്‍ രൂപംകൊണ്ടത്‌. പുരോഹിതഭരണവര്‍ഗങ്ങളുടെ മതത്തിന്‍മേലുള്ള അമിതമായ സ്വാധീനം, നിലനിന്നിരുന്ന മതങ്ങളുടെ പരാജയത്തിനു വഴിതെളിച്ച ഒരു പ്രധാനഘടകമാണ്‌.

6.  വടക്കേ അമേരിക്കയുടെ വ്യാവസായികവികസനത്തിന്‌ സഹായിച്ചിട്ടുള്ള ഭൂമിശാസ്‌ത്രഘടകങ്ങള്‍ ഏതൊക്കെയാണ്‌?
ഉത്തരം
വന്‍തോതിലുള്ള ധാതുവിഭവങ്ങളുടെ ലഭ്യതയും ഉൗര്‍ജവിഭവങ്ങളുടെ നിക്ഷേപവും കാര്‍ഷിക-വനവിഭവങ്ങളുടെ ലഭ്യതയും വടക്കേഅമേരിക്കയുടെ വ്യാവസായികവികസനത്തിന്‌ വളരെ സഹായകമായിട്ടുണ്ട്‌. ജനങ്ങളുടെ കഠിനാധ്വാനവും, സംരംഭകത്വശേഷിയും വ്യാവസായികപുരോഗതിക്ക്‌ കാരണമായ ഘടകങ്ങളാണ്‌. ഇരുമ്പുരുക്ക്‌, വാഹനനിര്‍മ്മാണം, കപ്പല്‍നിര്‍മ്മാണം, കാര്‍ഷികയന്ത്രസാമഗ്രികള്‍, പരുത്തിത്തുണി, കമ്പിളിത്തുണി, പേപ്പര്‍, രാസവളം, പെയിന്‍റ്‌, ഇലക്‌ട്രിക്കല്‍ - ഇലക്‌ട്രോണിക്‌സ്‌, കമ്പ്യൂട്ടര്‍ എന്നീ വ്യവസായങ്ങള്‍ക്ക്‌ പേരുകേട്ട വന്‍കരകൂടിയാണിത്‌.

7.   ബുദ്ധ - ജൈനവിഭാഗങ്ങള്‍ക്ക്‌ കാര്‍ഷികമേഖലയോടുള്ള സമീപനം എന്തായിരുന്നുവെന്ന്‌ കണ്ടെത്തുക.
ഉത്തരം
കേരളത്തില്‍ ബുദ്ധമതം കാര്‍ഷികവൃത്തിയെ പ്രോത്‌സാഹിപ്പിച്ചു. ജൈനമതവും കൃഷിയുടെ മഹത്വം ഉദ്‌ഘോഷിച്ചിരുന്നു. ദക്ഷിണേന്ത്യയുടെ കാര്‍ഷികപുരോഗതിക്കു സഹായിച്ചതുകൊണ്ടാണ്‌ ജൈനമതത്തിന്‌ ക്രിസ്‌തുവര്‍ഷാരംഭത്തോടടുത്ത കാലങ്ങളില്‍ അവിടെ വമ്പിച്ച പ്രചാരം സിദ്ധിക്കാന്‍ ഇടയായത്‌.
`സഹജീവികളെ സ്‌നേഹിക്കുകയും - നല്ലവണ്ണം അദ്ധ്വാനിക്കുകയും ചെയ്യുക. എന്നാല്‍ ജീവിതം സമ്മോഹനമായിത്തീരും' - ബുദ്ധന്‍െറ ഈ സന്ദേശം ജനങ്ങളെ അദ്ധ്വാനശീലരാക്കിത്തീര്‍ത്തു. കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക്‌ ബുദ്ധമതം കൂടുതല്‍ പ്രാധാന്യം നല്‍കി. ഉത്തരേന്ത്യയില്‍നിന്നുള്ള കലപ്പകള്‍ ദക്ഷിണേന്ത്യയില്‍ ആദ്യമായി പ്രചരിപ്പിച്ചത്‌ ബുദ്ധമതക്കാരായിരുന്നു.

8.  സമുദ്രജലപ്രവാഹം മനുഷ്യന്‌ ഏതെല്ലാം തരത്തിലാണ്‌ പ്രയോജനപ്പെടുന്നത്‌? ഒരു കുറിപ്പ്‌ തയാറാക്കൂ.
ഉത്തരം
ജലപ്രവാഹങ്ങള്‍ അത്‌ ഒഴുകിപ്പോകുന്ന തീരങ്ങളിലെ കാലാവസ്ഥയെ ഗണ്യമായി സ്വാധീനിക്കുന്നു. ശൈത്യമേഖലകളിലൂടെ ഒഴുകുന്ന ഉഷ്‌ണജലപ്രവാഹങ്ങള്‍ അവിടുത്ത കാലാവസ്ഥയെ സുഖകരമാക്കുന്നു. ഉദാ:ഇംഗ്ലണ്ടിന്റെ കാലാവസ്ഥയെ ഉത്തരഅറ്റ്‌ലാന്റിക്‌ പ്രവാഹം സ്വാധീനിക്കുന്നു. അതുപോല ഉഷ്‌ണമേഖലയിലൂടെ ഒഴുകുന്ന ശീതജലപ്രവാഹങ്ങള്‍ അവിടുത്തെ ചൂടിന്‌ ആശ്വാസം പകരുന്നു. ഉദാ: ആഫ്രിക്കന്‍ തീരത്ത്‌ കൂടി ഒഴുകുന്ന ബന്‍ഗ്വേല പ്രവാഹം.
ഉത്തരധ്രുവീയ മേഖലകളില്‍നിന്ന്‌ വരുന്ന ശീതജലപ്രവാഹങ്ങള്‍ ധാരാളം പ്ലവകങ്ങളെ വഹിച്ചുകൊണ്ട്‌ വരുന്നു. ഈ പ്ലവകങ്ങള്‍ മത്സ്യാഹാരമായതിനാല്‍ ഇത്തരം പ്രവാഹങ്ങള്‍ കടന്നുപോകുന്ന പ്രദേശങ്ങളില്‍ ധാരാളം മത്സ്യക്കൂട്ടങ്ങളെ കാണാന്‍ കഴിയുന്നു. ഈ പ്രദേശങ്ങള്‍ ലോകത്തിലെ പ്രധാന മത്സ്യബന്ധനകേന്ദ്രങ്ങളായി വികാസം പ്രാപിച്ചിട്ടുണ്ട്‌. ഉദാ: ന്യൂ ഫൗണ്ട്‌ലാന്റിന്റെ കിഴക്കേ തീരത്തുള്ള ഗ്രാന്റ്‌ ബാങ്ക്‌സ്‌.

9.  ഏതൊക്കെ ജലപ്രവാഹങ്ങളാണ്‌ വടക്കേ അമേരിക്കയുടെ കാലാവസ്‌ഥയെ സ്വാധീനിക്കുന്ന തെന്ന്‌ കണ്ടെത്തി ഒരു കുറിപ്പ്‌ തയാറാക്കുക.
ഉത്തരം
വടക്കേ അമേരിക്കയുടെ പടിഞ്ഞാറെ തീരത്തുകൂടി ഒഴുകുന്ന കാലിഫോര്‍ണിയ പ്രവാഹം വടക്കേ അമേരിക്കയുടെ മിതോഷ്‌ണമേഖലയില്‍ ശൈത്യമുണ്ടാക്കുന്നു. ഉത്തരമധ്യരേഖാപ്രവാഹം വടക്കേ അമേരിക്കയുടെ കിഴക്കന്‍ഭാഗങ്ങളെ ഉഷ്‌ണമയമാക്കുന്നു. ഗള്‍ഫ്‌ സ്‌ട്രീം പ്രവാഹവും ഈ ഭാഗത്തെ ഉഷ്‌ണമുള്ളതാക്കുന്നു. എന്നാല്‍ ആര്‍ട്ടിക്‌ സമുദ്രത്തില്‍നിന്നും ഒഴുകിയെത്തുന്ന ലാബ്രഡോര്‍ പ്രവാഹം വടക്കേ അമേരിക്കയുടെ കിഴക്കന്‍ ഭാഗത്തെ ശൈത്യമുള്ളതാക്കുന്നു.
10.  കേരളത്തിന്‍െറ ഭൂപടത്തില്‍ താഴെപ്പറയുന്ന സ്‌ഥലങ്ങള്‍ അടയാളപ്പെടുത്തുക.
മറയൂര്‍, തളിപ്പറമ്പ്‌, അട്ടപ്പാടി, കുറവിലങ്ങാട്‌, മങ്ങാട്‌
ഉത്തരം
ന്യൂനതയുള്ള കണ്ണിലെ പ്രതിബിംബ രൂപീകരണമാണ്‌ തന്നിരിക്കുന്നത്‌.
a) കണ്ണിന്റെ ന്യൂനത എന്താണ്‌?
b) ഇത്‌ എങ്ങനെ പരിഹരിക്കാം?
c) ന്യൂനത പരിഹരിച്ച കണ്ണിലെ പ്രതിബിംബ രൂപീകരണം ചിത്രീകരിക്കുക.
ഉത്തരം
a) ഹ്രസ്വദൃഷ്‌ടി (മയോപിയ)
b) അനുയോജ്യമായ ഫോക്കല്‍ ദൂരമുള്ള കോണ്‍കേവ്‌ ലെന്‍സ്‌ ഉപയോഗിക്കുക.
c) 

4. തന്നിരിക്കുന്നവയില്‍ ഒരു സെര്‍ക്കീട്ടിലെ വൈദ്യുതി പ്രവാഹത്തെ (കറന്റ്‌) ആശ്രയിക്കാത്ത ഘടകമേത്‌?
a) സ്വിച്ച്‌ b) അമ്മീറ്റര്‍ c) വോള്‍ട്ട്‌മീറ്റര്‍ d) റസിസ്റ്റര്‍
ഉത്തരം
c) വോള്‍ട്ട്‌ മീറ്റര്‍
 

1. പിരിയോഡിക്‌ ടേബിളിന്റെ അപൂര്‍ണമായ മാതൃകയാണ്‌ താഴെക്കൊടുത്തിരിക്കുന്നത്‌. കള്ളികളില്‍ കൊടുത്തത്‌ മൂലകങ്ങളുടെ യഥാര്‍ത്ഥ പ്രതീകങ്ങള്‍ അല്ല. താഴെക്കൊടുത്തിരിക്കുന്ന ചോദ്യങ്ങള്‍ക്ക്‌ ഉത്തരം കൊടുക്കുക.
a) ഇലക്‌ട്രോപോസിറ്റീവ്‌ സ്വഭാവം ഏറ്റവും കൂടിയ മൂലകമേത്‌?

b) സംക്രമണമൂലകങ്ങള്‍ ഏതെല്ലാം?

c) വാലന്‍സി 4 വരുന്ന മൂലകമേത്‌?

d) ഇലക്‌ട്രോനെഗറ്റിവിറ്റി ഏറ്റവും കൂടിയ മൂലകം ഏത്‌?

e) ഉല്‍കൃഷ്‌ടവാതകം ഏത്‌?
f) ആദ്യത്തെ ആല്‍ക്കലിലോഹം
ഉത്തരം
a) D b) E,F c) H d) J e) L f) A 
2. 
a) അന്തരീക്ഷവായുവില്‍ ഏറ്റവും കൂടുതല്‍ അടങ്ങിയിരിക്കുന്ന ഘടകം ഏത്‌? 
b) അന്തരീക്ഷവായുവിലെ ഏതു ഘടകമാണ്‌ ശ്വസനത്തിനായി ഉപയോഗപ്പെടുത്തുന്നത്‌? 
c) തീകത്താന്‍ സഹായിക്കുന്ന വാതകം ഏത്‌? 
d) അന്തരീക്ഷവായുവിലുളള രണ്ടു സംയുക്തങ്ങള്‍ ഏവ?
ഉത്തരം
a) നൈട്രജന്‍ b) ഓക്‌സിജന്‍ c) ഓക്‌സിജന്‍
d) നീരാവി, കാര്‍ബണ്‍ഡയോക്‌സൈഡ്‌
3. 
a) പൊട്ടാസ്യം പെര്‍മാംഗനേറ്റ്‌ ശക്തിയായി ചൂടാക്കിയാല്‍ ലഭിക്കുന്ന വാതകം ഏത്‌?
b) രാസപ്രവര്‍ത്തനത്തിന്റെ സമവാക്യം എഴുതുക.
v
a) ഓക്‌സിജന്‍
b)
4. 
a)നൈട്രജനും ഹൈഡ്രജനും തമ്മില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകുന്ന വാതകം ഏത്‌? 
b) ഈ രാസപ്രവര്‍ത്തനത്തിന്റെ സമവാക്യം എഴുതുക. 
c) ഈ വാതകത്തിന്റെ രണ്ടു പ്രധാന ഭൗതികഗുണങ്ങള്‍ എഴുതുക.
ഉത്തരം
a) അമോണിയ
b)
c) (i) രൂക്ഷഗന്ധം 
    (ii) ജലത്തില്‍ വളരെയധികം ലയിക്കുന്നു.
5. താഴെക്കൊടുത്തിരിക്കുന്ന സംയുക്തങ്ങളിലെ ഘടകമൂലകങ്ങള്‍ എഴുതുക.
ഉത്തരം


1. കോശശ്വസനത്തെപ്പറ്റി ചില പ്രസ്‌താവനകള്‍ കൊടുത്തിരിക്കുന്നതു ശ്രദ്ധിക്കുക. അതില്‍ നിന്ന്‌ തെറ്റായ പ്രസ്‌താവനകള്‍ കണ്ടെത്തി തിരുത്തുക.
a. ഗ്ലൈക്കോളിസിസ്‌ കോശദ്രവ്യത്തില്‍ വച്ചു നടക്കുന്നു.
b. ഓക്‌സിജന്റെ സാന്നിദ്ധ്യത്തില്‍ നടക്കുന്ന രാസപ്രവര്‍ത്തനമാണ്‌ ഗ്ലൈക്കോളിസിസ്‌.
c. മൈറ്റോകോണ്‍ഡ്രിയയില്‍ നടക്കുന്ന രാസപ്രവര്‍ത്തനം ക്രെബ്‌സ്‌ പരിവൃത്തി എന്നറിയപ്പെടുന്നു.
d. കോശശ്വസനത്തില്‍ ഗ്ലൈക്കോളിസിസ്‌ ഘട്ടത്തിലാണ്‌ കൂടുതല്‍ ഊര്‍ജ്ജം സ്വതന്ത്രമാകുന്നത്‌.
e. കോശശ്വസനഫലമായി ഉണ്ടാകുന്ന
തിരിച്ച്‌ ശ്വാസകോശത്തില്‍ എത്തുന്നത്‌ ഹീമോഗ്ലോബിനിലൂടെ മാത്രമാണ്‌. 
ഉത്തരം
b.ഗ്ലൈക്കോളിസിസിന്‌ ഓക്‌സിജന്‍ ആവശ്യമില്ല.
d. ക്രെബ്‌സ്‌പരിവൃത്തിയിലാണ്‌ കൂടുതല്‍ ഊര്‍ജ്ജം സ്വതന്ത്രമാകുന്നത്‌.
e.
നെ വഹിക്കുന്നതില്‍ ഹീമോഗ്ലോബിനും അരുണരക്താണുക്കള്‍ക്കും പ്ലാസ്‌മയ്‌ക്കും പങ്കുണ്ട്‌.
2. ചിത്രം വിശകലനം ചെയ്‌ത്‌ ചോദ്യങ്ങള്‍ക്ക്‌ ഉത്തരമെഴുതുക.
a. ഏത്‌ പേശിയുടെ ചിത്രമാണ്‌ നല്‍കിയിരിക്കുന്നത്‌?
b. ഇത്തരം പേശികളുടെ സവിശേഷതകള്‍ എന്തൊക്കെ? (2 എണ്ണം)
c. ഈ പേശികള്‍ കാണപ്പെടുന്ന ഏതെങ്കിലും 2 ശരീരഭാഗങ്ങളുടെ പേരെഴുതുക.
ഉത്തരം
a. മിനുസപേശി
b.അനൈച്‌ഛികപേശി, സ്‌പിന്‍ഡില്‍ ആകൃതി, കുറുകെ രേഖ കള്‍ ഇല്ല, പേശീക്ലമം ഉണ്ടാകുന്നില്ല. ( ഏതെങ്കിലും രണ്ടെണ്ണം)
c.രക്തക്കുഴലുകള്‍, അന്നപഥം, മൂത്രസഞ്ചി (ഏതെങ്കിലും രണ്ട്‌)
3. കോശവളര്‍ച്ചയില്‍ കോശത്തിനുളളില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ ലിസ്റ്റ്‌ ചെയ്യുക.
ഉത്തരം
    ♦ കോശദ്രവ്യത്തിന്റെ അളവ്‌ കൂടുന്നു.    ♦ കോശാംഗങ്ങളുടെ എണ്ണം കൂടുന്നു.    ♦ ന്യൂക്ലിയസ്സിലെ ഘടകങ്ങളുടെ അളവ്‌ വര്‍ദ്ധിക്കുന്നു.
4. എല്ലാസസ്യങ്ങളും വളരുന്നുണ്ടെങ്കിലും അവയിലെല്ലാം എല്ലാത്തരം മെരിസ്റ്റമുകളും കാണപ്പെടുന്നില്ല. ഈ പ്രസ്‌താവന വിശകലനം ചെയ്യുക.
ഉത്തരം
എല്ലാത്തരം സസ്യങ്ങളിലും അഗ്രമെരിസ്റ്റം കാണപ്പെടുന്നുണ്ട്‌. വേരിന്റെയും കാണ്‌ഡത്തിന്റെയും അഗ്രഭാഗങ്ങളിലാണ്‌ ഇവ കാണപ്പെടുന്നത്‌. എന്നാല്‍ ഏകബീജംപത്രസസ്യങ്ങളില്‍ പാര്‍ശ്വമെരിസ്റ്റം ഇല്ല. അതുകൊണ്ട്‌ ദ്വിബീജ പത്രസസ്യങ്ങളെപ്പോലെ ഏക ബീജപത്രസസ്യ കാണ്‌ഡവും വേരും വണ്ണംവയ്‌ക്കുന്നില്ല. എന്നാല്‍ ഏകബീജപത്രസസ്യങ്ങളില്‍ മാത്രം കാണപ്പെടുന്ന മെരിസ്റ്റം ആണ്‌ പര്‍വ്വാന്തരമെരിസ്റ്റം.
5. ഒറ്റപ്പെട്ടതേത്‌? അതിനുളള ന്യായീകരണം എഴുതുക.
a. സൈലം, ഫ്‌ളോയം, അഗ്രമെരിസ്റ്റം, പാരന്‍കൈമ.
b. ന്യൂക്ലിയോലസ്‌, ക്രൊമാറ്റിന്‍ ജാലിക, സെന്‍ട്രോസോം, ന്യൂക്ലിയോപ്ലാസം
c. ശകുലം, പ്ലൂറ, ശ്വസനിക, വായു അറകള്‍.
ഉത്തരം
a.അഗ്രമെരിസ്റ്റം- വിഭജനശേഷി ഉണ്ട്‌.
b. സെന്‍ട്രോസോം- കോശദ്രവ്യത്തില്‍ കാണപ്പെടുന്നു.
c. ശകുലം- മത്സ്യത്തിന്റെ ശ്വസനാവയവം 

1. 5 കിലോഗ്രാം അരിക്കും 3 കിലോഗ്രാം പഞ്ചസാരക്കും കൂടി വില 244 രൂപ. അതേയിനം 3 കിലോഗ്രാം അരി ക്കും 5 കിലോഗ്രാം പഞ്ചസാരക്കുംകൂടി വില 236 രൂപ. എങ്കില്‍ 1 കിലോഗ്രാം അരിയുടെ വിലയെന്ത്‌? ഒരു കിലോഗ്രാം പഞ്ചസാരയുടെ വിലയെന്ത്‌?
2. 100 രൂപയ്‌ക്ക്‌ ചില്ലറ മാറിയപ്പോള്‍ 10 രൂപ നോട്ടുകളും 5 രൂപ നാണയങ്ങളുമായി ആകെ 12 എണ്ണം കിട്ടി. എങ്കില്‍ 10 രൂപ നോട്ടുകളുടെ എണ്ണമെത്ര? 5 രൂപാ നാണയങ്ങളുടെ എണ്ണമെത്ര?
3. ഒരു ക്ലാസിലെ 30 കുട്ടികള്‍ക്ക്‌ ഒരു പരീക്ഷയില്‍ ലഭിച്ച മാര്‍ക്കുകള്‍ താഴെ തന്നിരിക്കുന്നു.
31, 40, 39, 47, 26, 26,
36, 41, 32, 27, 48, 35,
47, 23, 34, 50, 24, 18,
29, 47, 21, 40, 34, 36,
42, 44, 38, 25, 32, 40
വിഭാഗവിസ്‌താരം 5 വരുന്ന വിധം ഒരു ആവൃത്തിപ്പട്ടിക തയ്യാറാക്കുക.
4. ഒരു തൊഴില്‍ശാലയില്‍ ജോലി ചെയ്യുന്ന 30 പേരുടെ പ്രായം ആവൃത്തിപട്ടികയായി തന്നിരി
ക്കുന്നു.
ഇൗ പട്ടികയെ അടിസ്‌ഥാനമാക്കി ചതുരച്ചിത്രം വരയ്‌ക്കുക.
ഇൗ ചതുരച്ചിത്രത്തില്‍തന്നെ ആവൃത്തി ബ ഹുഭുജവും വരയ്‌ക്കുക.
5. 10 സെ.മീ. നീളമുള്ള ഒരു വരവരച്ച്‌ അതിനെ 7 സമ ഭാഗങ്ങളായി ഭാഗിക്കുക.
6.
ചിത്രത്തില്‍ ΔPQR ഒരു മട്ടത്രികോണമാണ്‌. PR ന്റെ മധ്യബിന്ദുവാണ്‌ A.
a.ΔPQR, 
ΔABR ഇവ സദൃശമാണെന്ന്‌ തെളിയി ക്കുക. 
b. AB = 3 സെ.മീ., BR = 6 സെ.മീ., AR = 7 സെ.മീ. ആയാല്‍ ΔPQR ന്റെ ചുറ്റളവ്‌ കണ്ടുപിടിക്കുക
7.
8. `ഒരു സംഖ്യയുടേയും അതിന്റെ വ്യുല്‍ക്രമത്തിന്റെ യും തുക.' ഇതിനെ സൂചിപ്പിക്കുന്ന ബീജഗണിത വാചകം എഴുതുക. ഇത്‌ ബഹുപദമാണോ? എന്തു കൊണ്ട്‌?
9. p(x) = 3x + 2y, q(x) = 4x - 7 ആയാല്‍ p(x) q(x) കാണുക. 

About Author

Advertisement

Post a Comment

 
Top