Jishnu R Jishnu R Author
Title: ഓണപ്പരീക്ഷ ക്വസ്‌റ്റിയന്‍ പൂള്‍-(Class IX)
Author: Jishnu R
Rating 5 of 5 Des:
ഓണപ്പരീക്ഷ ക്വസ്‌റ്റിയന്‍ പൂള്‍-...
Print Friendly and PDF

ഓണപ്പരീക്ഷ ക്വസ്‌റ്റിയന്‍ പൂള്‍-(Class IX)



കേരളപാഠാവലി
1. ``മേയുന്നപുല്ലും മറിമാന്‍ മറന്നു,
ചെയ്യുന്ന നൃത്തം മയിലും നിറുത്തീ;
പായുന്ന കണ്ണീര്‍ക്കണമെന്നപോലെ
പെയ്യുന്നിതേ വെള്ളില വള്ളിതോറും''

ശകുന്തളയുടെ വേര്‍പാടില്‍ വികാരാധീനനായി നില്‍ക്കുന്ന പ്രകൃതിയെയാണ്‌ ഈ കാവ്യഭാഗത്ത്‌ അവതരിപ്പിച്ചിരിക്കുന്നത്‌. കഥാപാത്രത്തിന്റെ ഭാവപാരവശ്യത്തെ പശ്‌ചാത്തലമായ പ്രകൃതിയിലേക്കും സന്നിവേശിപ്പിച്ചിരിക്കുകയാണ്‌ കവി. ഈ അവതരണശൈലി സന്ദര്‍ഭത്തിന്‌ എത്രമാത്രം ഇണങ്ങുന്നുവെന്ന്‌ വിശകലനം ചെയ്യു.
താന്‍ ജനിച്ചുവളര്‍ന്ന വീടും പരിസരവും വിട്ട്‌ മറ്റൊരിടത്തേക്ക്‌ പറിച്ചുമാറ്റപ്പെടുന്ന ശകുന്തളയുടെ ദുഃഖത്തില്‍ കുടുംബാംഗങ്ങളായി വേദനിക്കുന്നത്‌ ആശ്രമത്തിലെ സസ്യലതാദികളും പക്ഷിമൃഗാദികളും ആശ്രമവാസികളുമെല്ലാമാണ്‌. ശകുന്തളയുടെ ദുഃഖം പശ്‌ചാത്തലമായ പ്രകൃതിയിലേക്ക്‌ സന്നിവേശിപ്പിക്കുകയാണ്‌ കാളിദാസന്‍ ചെയ്‌തിരിക്കുന്നത്‌. ആശ്രമപ്രകൃതിയെ മുഴുവന്‍ വിരഹവേദനയില്‍ കവി പങ്കാളികളാക്കുന്നു. മാനുകള്‍ വിശപ്പുപോലും മറന്നുപോകുന്നു, മയിലുകള്‍ നൃത്തം മതിയാക്കി, വെള്ളിലവള്ളികള്‍ ദുഃഖമടക്കാനാവാതെ കണ്ണീര്‍പൊഴിച്ചുകൊണ്ടിരുന്നു എന്നിങ്ങനെയാണ്‌ പശ്‌ചാത്തലപ്രകൃതിയെ കവി വര്‍ണിക്കുന്നത്‌. ശകുന്തളയുടെയും ആശ്രമവാസികളുടെയും ഭാവപാരവശ്യത്തെ പ്രകൃതിയിലേക്കു സന്നിവേശിപ്പിക്കുമ്പോള്‍ സന്ദര്‍ഭത്തിന്‌ കൂടുതല്‍ വൈകാരികതീവ്രത കൈവരുന്നു. ചെടികളും മരങ്ങളും മൃഗങ്ങളുമെല്ലാം മനുഷ്യഭാവം കൈവരിക്കുന്നു. വികാരാനുഭവങ്ങളെ കൂടുതല്‍ തീക്ഷ്‌ണമായും സൗന്ദര്യാത്‌മകമായും അവതരിപ്പിക്കാന്‍ ഇത്തരം അവതരണശൈലി സഹായിക്കുന്നു.
2. സര്‍വസന്നുതന്‍ സവിതാവ്‌, സുന്ദരദിവാകരന്‍, ഗുണോദാരന്‍ കോമളന്‍, ഭദ്രനാദേവന്‍ എന്നെല്ലാമാണ്‌ സൂര്യകാന്തി എന്ന കവിതയില്‍ സൂര്യകാന്തി സൂര്യനെ വിശേഷിപ്പിച്ചിരിക്കുന്നത്‌. സൂര്യകാന്തി സ്വയം വിശേഷിപ്പിക്കുന്നതാകട്ടെ നിര്‍ഗന്ധപുഷ്‌പം, അധീരക്ഷുദ്രമാമിപ്പുഷ്‌പം എന്നെല്ലാമാണ്‌്‌ ഈ വൈരുധ്യങ്ങള്‍ തമ്മില്‍ പ്രകടമായ വ്യത്യാസം കാണാം. എങ്കിലും അവയെ ഒന്നിപ്പിക്കുന്നത്‌ എന്താവാം. നിങ്ങളുടെ നിരീക്ഷണങ്ങള്‍ അവതരിപ്പിക്കുക.
ഉത്‌കൃഷ്‌ടതയുടെയും ഉദാത്തതയുടെയും അത്യുന്നതിയിലാണ്‌ സൂര്യനെ പ്രതിഷ്‌ഠിച്ചിരിക്കുന്നതെന്ന്‌ സൂര്യനെ വിശേഷിപ്പിച്ചിരിക്കുന്ന വാക്കുകളില്‍ നിന്ന്‌ മനസ്സിലാക്കാം. സൂര്യകാന്തി സ്വയം വിശേഷിപ്പിക്കുന്നതാകട്ടെ താന്‍ തീര്‍ത്തും നിസ്സാരയാണ്‌ എന്ന അര്‍ഥത്തിലാണ്‌. അപകൃഷ്‌ടതാബോധവും ഈ വിശേഷണത്തില്‍ കാണാം. ഈ വിശേഷണങ്ങള്‍ തമ്മില്‍ പ്രകടമായ അന്തരമുണ്ട്‌. തന്നെ ഏറ്റവും നിസ്സാരമായി കാണുന്ന പ്രിയതമനെ ദേവനായി കാണുന്ന ഒരു സ്‌ത്രീയുടെ മനോഭാവവും ഈ വിശേഷണങ്ങളിലെ വൈരുധ്യത്തിലുണ്ട്‌. സൂര്യനും സൂര്യകാന്തിയും രണ്ടു ലോകത്തിന്റെ പ്രതിനിധികള്‍ കൂടിയാണല്ലോ. അവര്‍ തമ്മില്‍ വ്യത്യസ്‌തതകള്‍ ഏറെയാണ്‌. എന്നാല്‍ ഈ വ്യത്യസ്‌തതകളെ ഇല്ലാതാക്കുന്നത്‌ അവര്‍ക്കിടയില്‍ രൂപപ്പെടുന്ന അലൗകികപ്രണയമാണ്‌. ഭൗതികമായ പരിമിതികളൊന്നും അവരുടെ സ്‌നേഹത്തിന്‌ വിലങ്ങുതടിയാകുന്നില്ല.
3. തേങ്ങല്‍
മുട്ടിലിഴഞ്ഞു കൊ-
ണ്ടാന കളിപ്പിച്ച
മുത്തച്ഛനെവിടെയെന്നുണ്ണീ?
മുത്തുമണിക്കഥ
ചൊല്ലിക്കുളിപ്പിച്ച
മുത്തശ്ശിയെവിടെയെന്നുണ്ണീ?

വാര്‍ധക്യത്തിലെത്തുന്ന മാതാപിതാക്കളെ വൃദ്ധസദനങ്ങളിലേക്കു തള്ളുന്ന പ്രവണത ഇന്ന്‌ വര്‍ദ്ധിച്ചുവരുന്നു. ഇതിന്റെ?നേര്‍ക്കാഴ്‌ചയാ ണോ തേങ്ങല്‍ എന്ന കവിത. വിശകലനക്കുറിപ്പു തയാറാക്കുക.
മുത്തച്ഛനും മുത്തശ്ശിയും മക്കളും കൊച്ചുമക്കളുമെല്ലാമടങ്ങുന്ന ഒരു കുടുംബജീവിത ക്രമമാണ്‌ മുമ്പ്‌ ഉണ്ടായിരുന്നത്‌. കുട്ടികളുടെ ക്ഷേമം മാതാപിതാക്കളുടെയും, വൃദ്ധജനങ്ങളുടെ ക്ഷേമം മക്കളുടെയും കടമയും കര്‍ത്തവ്യവുമായിരുന്നു അന്ന്‌. പുതുതലമുറയ്‌ക്ക്‌ ശരിയായ മാര്‍ഗനിര്‍ദേശം നല്‍കുവാനും പ്രശ്‌നങ്ങളില്‍ അവര്‍ക്ക്‌ താങ്ങും തണലുമാകാനും വൃദ്ധജനങ്ങള്‍ക്കു കഴിഞ്ഞിരുന്നു. എന്നാല്‍ വൃദ്ധജനങ്ങളെ വൃദ്ധസദനങ്ങളിലേക്ക്‌ തള്ളി ബാധ്യത ഒഴിവാക്കുന്ന പ്രവണത ഇന്ന്‌ ശക്തമാകുന്നു. മുട്ടിലിഴഞ്ഞ്‌ ആന കളിപ്പിച്ച മുത്തച്ഛനെയും കഥകള്‍ ചൊല്ലിക്കുളിപ്പിച്ച മുത്തശ്ശിയെയും ഇന്ന്‌ വീടുകളില്‍ കാണാനേയില്ല. മുത്തച്ഛനും മുത്തശ്ശിയുമൊക്കെ വൃദ്ധസദനങ്ങളില്‍ പരസ്‌പരം മിണ്ടാനാവാതെ തേങ്ങല്‍ ഉള്ളിലടക്കി കഴിയുകയാവാം എന്ന്‌ കവി പറയുന്നു. വൃദ്ധജനങ്ങള്‍ അനുഭവിക്കുന്ന ഒറ്റപ്പെടലിന്റെ വേദനയും പരിഷ്‌കാരത്തിന്റെ കടന്നുകയറ്റം വ്യക്തിജീവിതത്തിലും സമൂ ഹജീവിതത്തിലും വരുത്തിയ മാറ്റങ്ങളുമെല്ലാം ഇൗ കവിതയിലൂടെ കവി അവതരിപ്പിക്കുന്നു. 


അടിസ്‌ഥാനപാഠാവലി 
1.`മോരിന്റെ പര്യായ'ത്തില്‍ മോരിനെ ഒരു പ്രതീകമായി കാണാന്‍ കഴിയുമോ? നിങ്ങളുടെ നിരീക്ഷണങ്ങള്‍ കുറിപ്പായി എഴുതുക.
തനതായ ഒരു ആഹാരക്രമം ഉള്ളവരാണ്‌ കേരളീയര്‍. എന്നാല്‍ നാട്ടുഭക്ഷണത്തിന്റെ രുചിമറന്ന്‌, ഗുണങ്ങള്‍ മറന്ന്‌ നാം കൃത്രിമ രുചികള്‍ക്കു പിന്നാലെ പായുന്നു. നാഗരികക്രമങ്ങളോടുള്ള അഭിനിവേശംമൂലം ജീവിതത്തിന്റെയും സംസ്‌കാരത്തിന്റെയും ആധാരമാണ്‌ ആഹാരം എന്ന്‌ നാം മറന്നുപോയി. നമ്മുടെ കാലാവസ്ഥയ്‌ക്കും ആരോഗ്യത്തിനും യോജിച്ച പ്രകൃത്യനുകൂലമായ ഭക്ഷണമാണ്‌ നാം ശീലമാക്കേണ്ടതെന്നും പാശ്ചാത്യഭക്ഷണരീതികളും വേഷവുമൊക്കെ പാശ്ചാത്യര്‍ക്കുള്ളതാണെന്നും മോരിന്റെ പര്യായത്തിലൂടെ വി.കെ.എന്‍. നമ്മെ ഓര്‍മിപ്പിക്കുന്നു. കേരളീയരുടെ തനതുശീലങ്ങളിലെ നിര്‍മലമായ സ്വാദിന്‌ ഉത്തമോദാഹരണമാണ്‌ മോര്‌. അതുകൊണ്ട്‌ നാടന്‍ഭക്ഷണത്തിന്റെയും ഗ്രാമീണസംസ്‌കാരത്തിന്റെയുമെല്ലാം പ്രതീകമായി ഇൗ കഥയില്‍ `മോര്‌' മാറുന്നു.
2.തനതായ ഒരു ആഹാരക്രമമുള്ളവരായിരുന്നു കേരളീയര്‍. അത്‌ ആരോഗ്യദായകവുമായിരുന്നു. കാലം മാറിയപ്പോള്‍ ഫാസ്‌റുഫുഡും ടിന്‍ ഫുഡും ആ സ്‌ഥാനം കരസ്‌ഥമാക്കി ഇത്‌ എന്തെല്ലാം ആരോഗ്യപ്രശ്‌നങ്ങളാണ്‌ സൃഷ്‌ടിച്ചുകൊണ്ടിരിക്കുന്നത്‌. ഈ വിഷയവുമായി ബന്ധപ്പെട്ട്‌ ഒരു പ്രഭാഷണം തയാറാക്കൂ.
പ്രിയ സുഹൃത്തുക്കളേ,
നമ്മുടെ ജീവിതത്തില്‍ ഭക്ഷണത്തിന്‌ പരമപ്രധാനമായ സ്ഥാനമാണുള്ളത്‌ എന്ന്‌ നിങ്ങള്‍ക്കറിയാം. സ്വന്തം പറമ്പില്‍ കൃഷി ചെയ്യുന്ന കപ്പ, ചക്ക, മാങ്ങ, പച്ചക്കറികള്‍ എന്നിവ ഉപയോഗിച്ചുകൊണ്ടുള്ള തനതായ ആഹാരരീതി നമുക്കുണ്ടായിരുന്നു. വിഷം കലരാത്തതും ആരോഗ്യദായകവുമായ ആഹാരമായിരുന്നു അത്‌. എന്നാലിന്ന്‌ നാട്ടുഭക്ഷണങ്ങളില്‍ നിന്ന്‌ നാം അകലുകയും കൃത്രിമഭക്ഷണങ്ങളും പാനീയങ്ങളും ആ സ്‌ഥാനം കൈയേറുകയും ചെയ്‌തു. പരസ്യങ്ങളുടെ സ്വാധീനവും കൃത്രിമരുചിയോടും ഗന്ധത്തോടും തോന്നുന്ന ആകര്‍ഷണീയതയുമാണ്‌ ഫാസ്‌റ്റ്‌ഫുഡുകളും ശീതളപാനീയങ്ങളുമെല്ലാം പുതിയതലമുറയില്‍ ആധിപത്യം സ്ഥാപിക്കാന്‍ കാരണം. ബേബിഫുഡ്‌ മുതല്‍ കോളകളും ചോക്കലേറ്റുകളും ഐസ്‌ക്രീമുകളും പൊരിച്ചതും വറുത്തതുമായ നാനാതരം വിഭവങ്ങളും അവയുടെ കൃത്രിമരുചികളും നമ്മെ കീഴടക്കിക്കഴിഞ്ഞു. ഇത്‌ സാമ്പത്തികമായും ആരോഗ്യപരമായും നമ്മെ ഗുരുതരമായി ബാധിക്കുന്നുണ്ട്‌. കീടനാശിനികളും വിഷവും കലര്‍ന്ന ഭക്ഷണവിഭവങ്ങള്‍ മാരകരോഗങ്ങള്‍ക്ക്‌ കാരണമാകുന്നു. കോളപോലെയുള്ള പാനീയങ്ങള്‍ എല്ലിനും പല്ലിനുമെല്ലാം ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നു. നിറത്തിനും മണത്തിനുമായി ചേര്‍ക്കുന്ന പലതും വിഷം കലര്‍ന്നതാണെന്ന്‌ പഠനങ്ങള്‍ തെളിയിക്കുന്നു. കേരളത്തില്‍ പ്രമേഹരോഗികളുടെ എണ്ണം അമിതമായി വര്‍ധിച്ചതായി മാധ്യമങ്ങളില്‍ നാം കാണുന്നു.
അമിതഭക്ഷണവും ഫാസ്‌റ്റ്‌ഫുഡ്‌ സംസ്‌കാരവും ബേക്കറി പലഹാരവും കോളപോലുള്ള പാനീയങ്ങള്‍ ശീലമാക്കുന്നതും നാരുകളടങ്ങിയ പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും ഭക്ഷണത്തില്‍ കുറയുന്നതുമെല്ലാമാണ്‌ ഇതിനു കാരണം. ഇതിനെന്താണ്‌ പരിഹാരം? നാം ഒരു മടക്കയാത്രയ്‌ക്കു തയാറെടുക്കുകയാണുവേണ്ടത്‌. നമ്മുടെ നാടിന്‌ പോഷകസമൃദ്ധവും ആരോഗ്യദായകവുമായ ആഹാരസാധനങ്ങളും ആഹാരക്രമങ്ങളും ഉണ്ടെന്ന തിരിച്ചറിവുണ്ടാകണം. കൃത്രിമരുചികള്‍ക്കുപകരം സ്വാഭാവികരുചികളാവണം നാം ആസ്വദിക്കേണ്ടത്‌. ഉള്ള സ്ഥലത്ത്‌ കൃഷിചെയ്‌ത്‌ പച്ചക്കറികളും മറ്റും കുറച്ചെങ്കിലും സ്വയം ഉല്‌പാദിപ്പിക്കണം. പരസ്യത്തില്‍ കാണുന്നതെല്ലാം നല്ലതാണെന്ന ധാരണ തിരുത്തണം. നമ്മുടെ ആരോഗ്യം നശിക്കുന്നതിനും രോഗം വര്‍ധിക്കുന്നതിനുമുള്ള പ്രധാന കാരണം ഭക്ഷണത്തിലും ഭക്ഷണശീലത്തിലും വന്ന മാറ്റമാണ്‌. പ്രകൃതിയോടിണങ്ങിനില്‍ക്കുന്ന ജീവിതരീതിയും ആഹാരരീതിയും വളര്‍ത്തിയെടുക്കാന്‍ നമുക്കു ശ്രമിക്കാം.
നന്ദി, നമസ്‌കാരം. 



1. Complete the following passage choosing the right word given in the brackets.
A new comet has appeared / (a) the sky and is heading straight / (b) the earth. A head-on collision / (c) is nearly unavoidable, will mean the end / (d) life / (e) this planet. Scientists and religious leaders react / (f) this situation differently. 
(of, for, to, in, by, on, which)
Answer
      a. in   b. for  c. which  d. of        e. on    f. to
2. Read the given conversation and complete the sentences that follow :
Samuel : Didn't you put the money in a bank?
Father : There is no bank in Lentshin.
Samuel asked his father ------------------------------------------------------.
Father replied --------------------------------------------------------------------.
Answer
    Samuel asked his father whether he hadn't put the money.
Father replied that there was no bank in Lentshin.
3.  Study the chart which reveals the budget allocation of the Spice Villa Panchayat. Analyse it and answer the questions that follow.

ItemAllotment (current)Allotment (Previous year)
Health Rs. 3 lakhsRs. 2.5 lakhs
Agriculture Rs. 5 lakhsRs. 3.5 lakhs
Waste disposalRs. 2.5 lakhsRs. 1 lakhs
Education Rs. 2.5 lakhsRs. 2.5 lakhs
Roads Rs. 2.75 lakhsRs. 3 lakhs
ElectricityRs. 1 lakhRs. 75000

a.  Which is the most considered area?
b.  Which is the most neglected area?
c.  How much is the allocation for electricity in the previous year?
d.  Which area is given the same allotment in the two budgets?
e.  Comment on the allocation given to waste disposal.
Answer
a. agriculture
b. roads
c. ` 75000
d. education 
e. Waste disposal has been taken as a major issue and the allotment has been raised considerably.


1. തന്നിരിക്കുന്ന ഭൂപടത്തില്‍ വെങ്കലയുഗ സംസ്‌കാരകേന്ദ്രങ്ങള്‍ അടയാളപ്പെടുത്തുക.
ഉത്തരം
  1. മെസൊപ്പൊട്ടേമിയന്‍ സംസ്‌കാരം 
  2. ഈജിപ്‌ഷ്യന്‍ സംസ്‌കാരം
  3. സിന്ധുനദീതട സംസ്‌കാരം 
  4. ചൈനീസ്‌ സംസ്‌കാരം
2. അപരദനത്തിന്റെയും നിക്ഷേപണത്തിന്റെയും ഫലമായി നദികള്‍ സൃഷ്‌ടിക്കുന്ന ഭൂരൂപങ്ങളുടെ സവിശേഷതകള്‍ തമ്മില്‍ ബന്ധപ്പെടുത്തുക. 


പ്രളയസമതലങ്ങള്‍ നദിയുടെ അടിത്തട്ടില്‍ ശക്തിയായ നീരൊഴുക്കിന്റെ ഭാഗമായി അടിത്തട്ടിന്‍െറ ആഴം വര്‍ദ്ധിക്കുന്നു. ഇതുമൂലം V രൂപ താഴ്‌വരകള്‍ രൂപം കൊള്ളുന്നു  
മിയാന്‍ഡറുകള്‍നദികള്‍ കരകവിഞ്ഞ്‌ ഒഴുകുന്നതിന്‍െറ ഫലമായി എക്കല്‍ നിക്ഷേപിക്കപ്പെട്ട്‌ പ്രളയസമതലങ്ങള്‍ ഉണ്ടാകുന്നു.
 ഡെല്‍റ്റപ്രളയസമതലത്തിലൂടെ വേഗതകുറഞ്ഞ്‌ ഒഴുകുന്ന നദി വലയരൂപത്തില്‍ ഭൂരൂപങ്ങള്‍ സൃഷ്‌ടിക്കുന്നു. ഇത്തരം വലയങ്ങളാണ്‌ മിയാന്‍ഡറുകള്‍.
 V രൂപ താഴ്‌വരനദി കടലില്‍ പതിക്കുന്ന ഘട്ടത്തില്‍ ധാരാളം അവസാദങ്ങള്‍ നദീമുഖത്തേക്ക്‌ പുറന്തള്ളുന്നു. ഈ അവസാദങ്ങള്‍ നദീമുഖത്ത്‌ നിക്ഷേപിക്കപ്പെട്ട്‌ ത്രികോണാകൃതിയിലുള്ള ഒരു ഭൂരൂപം സൃഷ്‌ടിക്കപ്പെടുന്നു. ഇതിന്‌ ഗ്രീക്കുഭാഷയിലുള്ള Δ(Delta) എന്ന അക്ഷരത്തോട്‌ സാദൃശ്യമുണ്ട്‌
ഉത്തരം


 പ്രളയസമതലങ്ങള്‍ നദികള്‍ കരകവിഞ്ഞ്‌ ഒഴുകുന്നതിന്‍െറ ഫലമായി എക്കല്‍ നിക്ഷേപിക്കപ്പെട്ട്‌ പ്രളയസമതലങ്ങള്‍ ഉണ്ടാകുന്നു.
മിയാന്‍ഡറുകള്‍പ്രളയസമതലത്തിലൂടെ വേഗതകുറഞ്ഞ്‌ ഒഴുകുന്ന നദി വലയരൂപത്തില്‍ ഭൂരൂപങ്ങള്‍ സൃഷ്‌ടിക്കുന്നു. ഇത്തരം വലയങ്ങളാണ്‌ മിയാന്‍ഡറുകള്‍.ചെയ്യുന്നു. കാലക്രമേണ നദികള്‍ കൂടുതല്‍ വളഞ്ഞുപുളഞ്ഞ്‌ വലയരൂപത്തില്‍ ഒഴുകുന്നു.
 ഡെല്‍റ്റനദി കടലില്‍ പതിക്കുന്ന ഘട്ടത്തില്‍ ധാരാളം അവസാദങ്ങള്‍ നദീമുഖത്തേക്ക്‌ പുറന്തള്ളുന്നു. ഈ അവസാദങ്ങള്‍ നദീമുഖത്ത്‌ നിക്ഷേപിക്കപ്പെട്ട്‌ ത്രികോണാകൃതിയിലുള്ള ഒരു ഭൂരൂപം സൃഷ്‌ടിക്കപ്പെടുന്നു. ഇതിന്‌ ഗ്രീക്കുഭാഷയിലുള്ള Δ(Delta) എന്ന അക്ഷരത്തോട്‌ സാദൃശ്യമുണ്ട്‌
 V രൂപ താഴ്‌വരനദിയുടെ അടിത്തട്ടില്‍ ശക്തിയായ നീരൊഴുക്കിന്റെ ഭാഗമായി അടിത്തട്ടിന്‍െറ ആഴം വര്‍ദ്ധിക്കുന്നു. ഇതുമൂലം V രൂപ താഴ്‌വരകള്‍ രൂപം കൊള്ളുന്നു  

3. പട്ടിക വിശകലനം ചെയ്‌ത്‌ തന്നിരിക്കുന്ന ചോദ്യങ്ങള്‍ക്ക്‌ ഉത്തരം കണ്ടെത്തുക.
ചോദ്യങ്ങള്‍
1. ഏറ്റവും കൂടുതല്‍ ശുദ്ധജലം കാണപ്പെടുന്നത്‌ എവിടെയാണ്‌?
2. നദികളും തടാകങ്ങളും ഭൂമിയിലെ ശുദ്ധജലത്തിന്‍െറ എത്ര ശതമാനം ഉള്‍ക്കൊള്ളുന്നു?
3. ആകെ ജലത്തിന്‍െറ എത്രശതമാനമാണ്‌ അന്തരീക്ഷം ഉള്‍ക്കൊള്ളുന്നത്‌?
4. ഭൂമിയില്‍ ആകെ ജലത്തിന്‍െറ എത്രശതമാനമാണ്‌ ശുദ്ധജലം?
ഉത്തരം
1. ആകെയുള്ള ശുദ്ധജലത്തിന്‍െറ 68.60 ശതമാനവും മനുഷ്യന്‌ ഉപയോഗപ്രദമല്ലാത്ത രീതിയില്‍ ഹിമപാളികളായി ധ്രുവപ്രദേശങ്ങളില്‍ കിടക്കുകയാണ്‌.
2. 
  • ആകെയുള്ള ശുദ്ധജലത്തില്‍െ0 .006 ശതമാനം മാത്രമാണ്‌ നദികളുടെ സംഭാവന.
  • ആകെ ശുദ്ധജലത്തില്‍ തടാകങ്ങളുടെ സംഭാവന 0.26 ശതമാനം മാത്രമാണ്‌.
3. അന്തരീക്ഷത്തിലെ ജലത്തിന്‍െറ അളവ്‌ 0.001 ശതമാനമാണ്‌. ഇത്‌ ആകെ ശുദ്ധജലത്തിന്‍െറ 0.04 ശതമാനമാണ്‌.
4. ഭൂമിയില്‍ ആകെയുള്ള ശുദ്ധജലത്തിന്‍െറ അളവ്‌ - 2.5%.


3. 
a) വ്യത്യസ്‌ത പാദവിസ്‌തീര്‍ണ്ണവും ഒരേ ഉയരവുമുള്ള രണ്ടു വസ്‌തുക്കള്‍ ലംബമായി തറയില്‍ വച്ചിരിക്കുന്നു. ഏതിനാണ്‌ സ്ഥിരതുലനാവസ്ഥയുള്ളത്‌? കാരണമെന്ത്‌?
b) ഒരു ഗോലിയുടെ തുലനാവസ്ഥയുടെ പ്രത്യേകതയെന്ത്‌?
ഉത്തരം 
a) പാദവിസ്‌തീര്‍ണ്ണം കൂടിയ വസ്‌തുവിനാണ്‌ സ്ഥിരതുലനാവസ്ഥയുള്ളത്‌. പാദവിസ്‌തീര്‍ണ്ണം കൂടിയ വസ്‌തുവിന്റെ ഗുരുത്വകേന്ദ്രം പാദത്തിനോടടുത്തായിരിക്കും.
b) ഗോലിയുടെ ഗുരുത്വകേന്ദ്രം അതിന്റെ കേന്ദ്രത്തിലായതിനാല്‍ അതിന്‌ അസ്ഥിരതുലനാവസ്ഥയാണുള്ളത്‌. 


2.a.ഒരു ബ്ലേഡ്‌ ജലോപരിതലത്തില്‍ പൊങ്ങിക്കിടക്കുന്നു. എന്നാല്‍ ആ ജലത്തില്‍ സോപ്പു ലയിപ്പിച്ചാല്‍ ബ്ലേഡ്‌ താഴ്‌ന്നു പോകുന്നു. എന്തുകൊണ്ട്‌?
b.ജലത്തുള്ളിക്ക്‌ ഗോളാകൃതിയാണ്‌.എന്തുകൊണ്ട്‌? 

ഉത്തരം
  • a.സോപ്പ്‌ ജലത്തില്‍ അലിയുമ്പോള്‍ ജലത്തിന്റെ പ്രതലബലം കുറയും. അതുകൊണ്ട്‌ ബ്ലേഡ്‌ മുങ്ങിപ്പോകും.
  • b.ജലത്തുള്ളിയുടെ ഉപരിതലത്തിലെ തന്മാത്രകള്‍ തുള്ളിയുടെ പ്രതലവിസ്‌തീര്‍ണം കുറയ്‌ക്കാന്‍ ശ്രമിക്കുന്നു. പ്രതല വിസ്‌തീര്‍ണം ഏറ്റവും കുറവുള്ളത്‌ ഗോളത്തിനായതിനാല്‍ അത്‌ ഗോളാകൃതി പ്രാപിക്കുന്നു. 


2. പദബന്‌ധം മനസ്സിലാക്കി വിട്ടുപോയ പദം എഴുതുക.
  • a. അമീബ : കപടപാദം :: ഹൈഡ്ര : ---------- 
  • b. അരുണരക്‌താണു : ഓക്‌സിജന്‍ സംവഹനം :: ശ്വേതരക്‌താണു: ------ 
  • c. ഹൃദയസ്‌പന്ദനം: സ്‌റ്റെതസ്‌കോപ്പ്‌:: രക്‌തസമ്മര്‍ദ്ദം: ---------
ഉത്തരം 
  • a. ടെന്റക്കിളുകള്‍ 
  • b. രോഗപ്രതിരോധം 
  • c. സ്‌ഫിഗ്‌മോമാനോമീറ്റര്‍.
3. അന്നപഥത്തിലൂടെ ആഹാരം സുഗമമായി നീങ്ങുന്നതിന്‌ സഹായിക്കുന്ന ഏതെങ്കിലും രണ്ട്‌ ഘടകങ്ങള്‍ എഴുതുക.
ഉത്തരം 
1. പെരിസ്‌റ്റാല്‍സിസ്‌  (അന്നപഥത്തിലെ പേശികളുടെ തരംഗരൂപത്തിലുള്ള ചലനം.)
2. ശ്ലേഷ്‌മം. 

About Author

Advertisement

Post a Comment

 
Top