Jishnu R Jishnu R Author
Title: ക്രിസ്‌മസ്‌ പരീക്ഷ ക്വസ്‌റ്റിയന്‍ പൂള്‍ -(ClassX)
Author: Jishnu R
Rating 5 of 5 Des:
ക്രിസ്‌മസ്‌ പരീക്ഷ ക്വസ്‌റ്റിയന്...
Print Friendly and PDF

ക്രിസ്‌മസ്‌ പരീക്ഷ ക്വസ്‌റ്റിയന്‍ പൂള്‍ -(ClassX)



കേരളപാഠാവലി
1. ഒരു ദിവസം സ്‌ഥലത്തുള്ള പോലീസ്‌റ്റേഷനില്‍നിന്നും മൂന്നുവലിയ ഇരുമ്പുപെട്ടികള്‍ ഏറ്റുവാങ്ങാനുള്ള നോട്ടീസ്‌ കിട്ടി. അതുനിറയെ ഉയര്‍ന്നതരം പട്ടാള ഉദ്യോഗസ്ഥന്റെ ഉടുപ്പുകളായിരുന്നു. ഒരു പെട്ടിയില്‍ അവള്‍ അയാളുടെ കഴുത്തിലിട്ട വിവാഹമാല്യം ഉണ്ടായിരുന്നു.അത്‌ ഉണങ്ങിക്കരിഞ്ഞുപോയി. നാണി അകാരണമായി നടുങ്ങി. 
തകഴി 'പട്ടാളക്കാരന്‍' എന്ന കഥ അവസാനിപ്പിക്കുന്നതിങ്ങനെയാണ്‌. യുദ്ധം വരുത്തിവയ്‌ക്കുന്ന അനാഥത്വത്തിലേക്കല്ലേ ഈ കഥ വായനക്കാരുടെ ശ്രദ്ധതിരിക്കുന്നത്‌? വിശകലനം ചെയ്‌ത്‌ കുറിപ്പു തയാറാക്കുക. 
രാമന്‍നായര്‍, നാണി, വൃദ്ധ എന്നീ മൂന്നുകഥാപാത്രങ്ങളാണ്‌ മുഖ്യമായും `പട്ടാളക്കാരന്‍' എന്ന കഥയില്‍ ഉള്ളത്‌. ഉപജീവനത്തിനുള്ള തൊഴില്‍ എന്ന നിലയില്‍ പട്ടാളത്തില്‍ പ്രവേശിക്കുന്ന രാമനിലൂടെയാണ്‌ കഥ തുടങ്ങുന്നത്‌. അയാള്‍ക്ക്‌ നാട്ടില്‍ സ്വന്തക്കാരാരുമില്ല. എങ്കിലും അവധി കിട്ടിയപ്പോള്‍ അയാള്‍ നാട്ടിലെത്തുന്നു. എവിടെയെങ്കിലും പരിചയമുള്ള മുഖം ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ അയാള്‍ അലയുന്നു. ഒടുവില്‍ നാട്ടിന്‍പുറത്തെ ഒരു വൃദ്ധ സ്വന്തം മകനായി ആ അപരിചിതനെ സ്വീകരിക്കുകയും മകള്‍ നാണിയെ അയാള്‍ക്ക്‌ വിവാഹം കഴിച്ചുകൊടുക്കുകയും ചെയ്യുന്നു.
അയാള്‍ പട്ടാളത്തിലേക്ക്‌ തിരിച്ചുപോയതോടെ കഥയുടെ ഗതി മാറി. നാണി ഫാമിലി അലോട്ടുമെന്റ്‌ വാങ്ങുന്നതും വീടു നന്നാക്കുന്നതും ഭര്‍ത്താവിനെ കാത്തിരിക്കുന്നതുമൊക്കെയാണ്‌ പിന്നെ നാം കാണുന്നത്‌. മരണാനന്തരം അയാളുടെ സാധനങ്ങളും നഷ്‌ടപരിഹാരവും നാണി ഏറ്റുവാങ്ങുന്നിടത്ത്‌ കഥ അവസാനിക്കുന്നു. അനാഥനായ രാമനില്‍നിന്നു തുടങ്ങി അയാള്‍ ജീവിതം നല്‌കിയ നാണിയെ അനാഥയാക്കിക്കൊണ്ടാണ്‌ കഥ തീരുന്നത്‌. യുദ്ധം എങ്ങനെ മനുഷ്യനെ അനാഥരാക്കുന്നു എന്ന്‌ വിലാപങ്ങളോ വെടിയൊച്ചകളോ ഇല്ലാതെ കഥാകൃത്ത്‌ വായനക്കാരെ ബോധ്യപ്പെടുത്തുന്നു. 

2. 
 അവന്‍ കഴിയുംമട്ടില്‍ പണിയെടുക്കും . കിട്ടുന്നതുകൊണ്ടുപജീവിക്കും. ഉതുപ്പാന്‌ ആരുമില്ല, എങ്കിലും ആ തരുണന്‍ കരുതും തനിക്ക്‌ ചില ചുമതലകളുണ്ടെന്ന്‌. രണ്ടുവശത്തുംനിന്നു വെള്ളം കോരത്തക്കവണ്ണം രണ്ടുപാലം വേണ്ടതായിരുന്നു. ഒരു കല്‍ത്തൊട്ടിയുണ്ടാക്കിയിടണം. പശുക്കളും വെള്ളം കുടിക്കട്ടെ. മഴ നനയാതെനിന്നു
വെള്ളം കോരത്തക്കവണ്ണം ഒരു പുരയുണ്ടായിരുന്നെങ്കില്‍ നന്നായിരുന്നു.'
 ജലക്കുഴലുകള്‍ സ്‌ഥാപിക്കാന്‍ ചാലുതോണ്ടിയ വേലക്കാര്‍ ആ കിണറിന്റെ ചുറ്റുതറയില്‍ കുറേ പൊളിച്ചുകളഞ്ഞു. ഉതുപ്പാന്റെ ഹൃദയം നൊന്തു. ആ അറ്റകുറ്റം തീര്‍ത്തല്ലാതെ അടുത്ത ദിവസം അയാള്‍ പള്ളിയില്‍ പോയില്ല. 
`ഉതുപ്പാന്റെ കിണര്‍' എന്ന കഥയില്‍ ഉതുപ്പാന്റെ സ്വഭാവം വെളിവാകുന്ന ഇത്തരം ധാരാളം സന്ദര്‍ഭങ്ങള്‍ നിങ്ങള്‍ പരിചയപ്പെട്ടിട്ടുണ്ട്‌. ഇത്തരം സന്ദര്‍ഭങ്ങള്‍ വിലയിരുത്തി ഉതുപ്പാന്‍ എന്ന കഥാപാത്രത്തെക്കുറിച്ച്‌ കുറിപ്പു തയാറാക്കുക.
`ഉതുപ്പാന്റെ കിണര്‍' എന്ന കഥയിലെ ഏകകഥാപാത്രമാണ്‌ ഉതുപ്പാന്‍. അയാളുടെ മനസ്സിലൂടെ, ജീവിതത്തിലൂടെ കഥാകൃത്ത്‌ സഞ്ചരിക്കുന്നു. സ്വന്തമായി ആരുമില്ലാത്തവനാണ്‌ ഉതുപ്പാന്‍. എല്ലാവരും തന്റെ സ്വന്തക്കാരാണെന്ന്‌ അയാള്‍ കരുതുന്നു. മറ്റുള്ളവര്‍ക്ക്‌ എന്തു നന്മയും ചെയ്യാന്‍ അയാള്‍ തയാറാണ്‌. അതുകൊണ്ടാണ്‌ പൊതു ആവശ്യത്തിനുവേണ്ടി കിണര്‍കുഴിക്കാന്‍ തീരുമാനിക്കുന്നത്‌. തന്നെ നിന്ദിച്ചവരോടുപോലും അയാള്‍ക്ക്‌ പരാതിയില്ല. ദരിദ്രരോട്‌ സമൂഹം ഉദാസീനത കാണിക്കുന്നത്‌ ഉതുപ്പാനെ വിഷമിപ്പിക്കുന്നു. എന്തു ജോലി ചെയ്യാനും അയാള്‍ സന്നദ്ധനാണ്‌. തന്റെ കൂടെ ജോലി ചെയ്യാന്‍ കൂട്ടിയ പണിക്കാരന്‌ കൂലികൊടുക്കുന്നതില്‍ ഉതുപ്പാന്‌ വലിയ സന്തോഷമാണ്‌. `ഇങ്ങോട്ടു വരുവിന്‍ ഇവിടെ ആശ്വസിക്കാം' എന്ന്‌ കിണറ്റുകരയില്‍ എഴുതിവച്ചപ്പോള്‍ ഉതുപ്പാന്‍ സഹജീവിസ്‌നേഹം വിളിച്ചോതുകയായിരുന്നു. പശുക്കള്‍ക്കും വെള്ളം കൊടുക്കാന്‍ അയാള്‍ സൗകര്യമൊരുക്കിക്കൊടുക്കുന്നു.
താന്‍ ഉണ്ടാക്കിയ കിണറ്റില്‍ നിന്ന്‌ ആരെങ്കിലും വെള്ളം കുടിക്കുന്നതു കാണുമ്പോള്‍ പുളകം കൊള്ളുന്ന ഹൃദയമാണ്‌ ഉതുപ്പാന്റേത്‌. കിണറിനോടുള്ള സ്‌നേഹം ഉതുപ്പാന്‌ സ്വന്തം പുത്രിയോടുള്ള സ്‌നേഹത്തിന്‌ തുല്യമാണ്‌. കിണറില്ലാതെ താന്‍ ജീവിച്ചിരുന്നിട്ടെന്ത്‌ എന്ന ചിന്തയാണ്‌ അയാളെ മരണത്തിന്‌ പ്രേരിപ്പിക്കുന്നത്‌.
മറ്റുള്ളവര്‍ക്കുവേണ്ടി ഉഴിഞ്ഞുവച്ച ജീവിതമാണ്‌ ഉതുപ്പാന്റേത്‌. അയാളെ ആരും മനസ്സിലാക്കുന്നില്ല. എങ്കിലും ആരോടും പരാതിയോ പരിഭവമോ അയാള്‍ക്കില്ല. മറ്റുള്ളവര്‍ക്ക്‌ നന്മചെയ്യുന്നതില്‍ അയാള്‍ സന്തോഷിക്കുകയാണ്‌. അത്‌ തന്റെ കടമയാണ്‌ എന്ന ചിന്ത അയാളെ മുന്നോട്ടു നയിക്കുന്നു.

3. മുറ്റത്തുവര്‍ഷംതോറും വിടര്‍ന്നുവാടാറുള്ള
മുക്കുറ്റിപ്പൂവിന്നിതളെത്രയെന്നറിയാതെ
അമ്പത്തൊമ്പതുവര്‍ഷം കടന്നുപോയെന്നുള്ളൊ-
രമ്പരപ്പാണീമുഹൂര്‍ത്തത്തിലെന്നന്തര്‍ഭാവം

ജീവിതത്തിന്റെ സുഗന്ധമറിയാതെയുള്ള പരക്കംപാച്ചിലിലാണ്‌ ഓരോരുത്തരും. ഇൗ പരക്കംപാച്ചിലിനിടയില്‍ അവരവരുടെ ജീവിതത്തിലേക്ക്‌ തിരിഞ്ഞുനോക്കാന്‍ പ്രേരിപ്പിക്കുകയാണോ ഇൗ വരികളിലൂടെ കവി? നിങ്ങളുടെ പ്രതികരണം കുറിപ്പായി അവതരിപ്പിക്കുക.
ജീവിതമിന്ന്‌ ഉയരങ്ങള്‍ കീഴടക്കാനുള്ള കടുത്ത മത്സരമായി മാറിയിരിക്കുകയാണ്‌. ഇൗ പരക്കംപാച്ചിലിനിടയില്‍ കാണേണ്ടതു പലതും നാം കാണാതെ പോകുന്നു.അറിയേണ്ടതുപലതും അറിയാതെ പോകുന്നു. മുറ്റത്തു വിടര്‍ന്നുവാടാറുള്ള മുക്കുറ്റിപ്പൂവിന്‌ ഇതളുകളെത്രയെന്നറിയാതെ അമ്പത്തൊമ്പതുവര്‍ഷം ജീവിച്ച കവി പ്രതിനിധാനം ചെയ്യുന്നത്‌ ഇൗ കൂട്ടരെയാണ്‌. അല്ലെങ്കില്‍ നമ്മില്‍ ഓരോരുത്തരെയുമാണ്‌. നിസ്സാരമെന്നുകരുതി പല കാഴ്‌ചകളും നാം വിട്ടുകളയുന്നു. തിരക്കേറിയ ജീവിതത്തിനിടയില്‍ അവാച്യമായ അനുഭൂതിപകരുന്ന ഇത്തരം കാഴ്‌ചകള്‍ നമ്മളും വിട്ടുകളയുന്നില്ലേ എന്ന്‌ ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയാണ്‌ ഇൗ വരികളിലൂടെ കവി. അതോടൊപ്പം അമൂല്യമായ ആഹ്ലാദം പകരുന്ന ഇത്തരം പ്രകൃതികാഴ്‌ചകളിലേക്ക്‌ കണ്‍തുറക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

അടിസ്‌ഥാനപാഠാവലി 
1. റാണിയെ തങ്ങളോടൊപ്പം കൂട്ടാന്‍ മനസ്സുകാണിച്ച കുടുംബത്തെ എന്തൊക്കെയോ നഷ്‌ടപ്പെട്ട ഒരാള്‍ എന്ന കഥയില്‍ കണ്ടല്ലോ. ഇൗ സംഭവം പത്രവാര്‍ത്തയാക്കൂ.
റാണിക്കു തുണയായി ഒരു കൊച്ചുകുടുംബം
ഇരവിനെല്ലൂര്‍ : അമ്മ മരിച്ചുപോയതോടെ അനാഥയായി തെരുവിലലഞ്ഞ റാണിയെന്ന പെണ്‍കുട്ടിക്ക്‌ വേലുവും കുടുംബവും തുണയായി. അമ്മയുടെ മരണത്തെത്തുടര്‍ന്ന്‌ ഒറ്റപ്പെട്ടുപോയ റാണി നഗരത്തിലൂടെ അലഞ്ഞുനടക്കുകയായിരുന്നു. പലരും അവളെ കണ്ടെങ്കിലും കൂടെക്കൂട്ടാനോ സുരക്ഷിതമായ സ്‌ഥലത്ത്‌ എത്തിക്കാനോ തയാറായില്ല. കരഞ്ഞുതളര്‍ന്ന്‌ കടത്തിണ്ണയില്‍ക്കിടന്ന്‌ ഉറങ്ങിപ്പോയ പെണ്‍കുട്ടിയെ കൂലിവേലകഴിഞ്ഞ്‌ മടങ്ങുകയായിരുന്ന വേലുവും കുടുംബവും കാണുകയും തങ്ങളുടെ വീട്ടിലേക്ക്‌ കൊണ്ടുപോകുകയുമായിരുന്നു. നഗരത്തിന്റെ ക്രൂരതയില്‍ അവളെ
ഉപേക്ഷിച്ചുപോകാന്‍ മനസ്സനുവദിക്കാത്തതിനാല്‍ തങ്ങളോടൊപ്പം അവളെയും കൂട്ടുകയായിരുന്നു എന്ന്‌ വേലു പറഞ്ഞു. 

2. നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്ന മനുഷ്യബന്ധങ്ങളെക്കുറിച്ചും സ്‌നേഹശൂന്യമായ സമകാലിക മനുഷ്യജീവിതത്തെക്കുറിച്ചുമുള്ള ഉത്‌കണ്‌ഠ പുതിയ കാലഘട്ടത്ത്‌ വ്യാപകമാകുന്നു. `വേണമീ സ്‌നേഹബന്ധങ്ങളൂഴിയില്‍' എന്ന വിഷയത്തില്‍ എഡിറ്റോറിയല്‍ തയാറാക്കുക.
വേണമീസ്‌നേഹബന്ധങ്ങളൂഴിയില്‍
സ്‌നേഹാര്‍ദ്രത നഷ്‌ടപ്പെട്ട്‌ മരുഭൂമിയായിത്തീരുന്ന മനുഷ്യമനസ്സുകളെക്കുറിച്ച്‌ ഇന്ന്‌ ഏറെയും ചര്‍ച്ചകള്‍ നടക്കുന്നു. അവനവനിലേക്ക്‌ ചുരുങ്ങുകയും സ്വാര്‍ഥതാത്‌പര്യങ്ങള്‍ക്കു പറ്റിയ ബന്ധങ്ങള്‍ മാത്രം സൃഷ്‌ടിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്ന മനോഭാവവും സമൂഹത്തില്‍ ശക്തിപ്പെട്ടുവരുന്നു. അപകടങ്ങളില്‍പ്പെട്ട്‌ രക്തം വാര്‍ന്നുകിടക്കുന്നവരെ രക്ഷിക്കാന്‍ ചെറുവിരലനക്കാന്‍പോലും തയാറാകാതെ നിര്‍വികാരതയോടെ കടന്നുപോകുന്നവരുടെ എണ്ണവും ഏറിവരുന്നു. പക്ഷേ, നമുക്ക്‌ ആശ്വസിക്കാം. എവിടെയൊക്കെയോ നന്മ അവശേഷിക്കുന്നുണ്ട്‌ . നന്മയുടെ ഇത്തിരിവെട്ടം സമൂഹത്തിലേക്ക്‌ വ്യാപിപ്പിക്കേണ്ട കടമ നമുക്കോരോരുത്തര്‍ക്കുമുണ്ട്‌. അന്യജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ വിവേകികള്‍ ' എന്ന വരികളുടെ പൊരുള്‍ നമുക്ക്‌ ഉള്‍ക്കൊള്ളാം. മനുഷ്യന്‍ നിര്‍മിച്ച എല്ലാ വിഭാഗീയതകളെയും അലിയിച്ചുകളഞ്ഞ്‌ കൂടുതല്‍ നല്ല മനുഷ്യരായി മാറാം. 



 
Qns. 1 - 4 : Read the lines from the poem ‘Cactus; and answer the questions that follow :
Once these thorns were flowers.
I loathe lovers who betray.
Poets have abandoned the deserts
to go back to the gardens.
Only camels remain here and merchants
who trample my flowers to dust
1. Who is the ‘I’ referred to here?
2. Why does the cactus say that once it was as beautiful as other plants?
3. Why does the cactus say that the poets are opportunists? 
4. What made the cactus replace its flowers with thorns?
Answer
1. The ‘I’ referred to here is the cactus or the poet himself.
2. Once the cactus had flowers like other plants and it appeared beautiful.
3. The poets abandoned the deserts with the unattractive cactus and went in search of the beautiful gardens with sweet flowers.
4. Feeling highly disgusted by the experience of betrayal1
2. Answer any one of the following in about 120 words.
A. A neighbour sees the mother in the screenplay ‘Sunshine through the Rain’ waiting at her gate for a long time. She approaches the mother and asks her whether she is waiting for somebody. Then the mother tells her the incident that put her son in a dangerous situation. Narrate the incident in the mother’s words.
OR
B. The play ‘The Beggar and the King’ has great 
contemporary relevance. The rulers often turn a deaf ear to the cries of the poor and the downtrodden. Prepare a speech in not more than 120 words to be delivered in the school assembly expressing your concern over the negligence on the part of the persons in power to satisfy the basic needs of the people.
Answer
A. My son went to the forest in the afternoon. He hasn’t returned yet. I’m waiting for him.
Early in the morning, as you know, the sun was shining through the rain. I told him not to go out because the foxes used to hold their weddings on such days. But defying my warning he went to the forest. Hiding behind a big tree he witnessed the wedding procession of the foxes. The foxes saw him. Terribly frightened he ran back home. Meanwhile a fox approached me. It was he who told me the happenings. The fox handed over a knife to me and asked  me to tell my son to kill himself as the punishment for watching their wedding procession. So I asked him to go to the forest and beg forgiveness from the foxes. I’m very much worried because we all know they won’t forgive so easily. What shall I do now? May God save my son!
B. Dear friends,
Let me share with you some of the ideas expressed in the play ‘The Beggar and the King’. 
The King who has supreme power over his country, shows the least concern for the needs of his poor subjects. He does not try to understand the sad plight of the hungry and the homeless.
This issue has relevance today also. Those who occupy the seat of power easily forget the realities of life. They seem to think that they are born as rulers. So they turn a deaf ear to the cries of the poor and the downtrodden. But as the beggar in the play reminds the king, there will come a time when these people will unite and rise against the rulers. Then they won’t be able to face them. So good rulers should always try their best to satisfy the basic needs of their subjects. Let us hope that our rulers will soon be fully aware of this reality. 
Thank you
Jai Hind.
3. There are a few errors in the given passage. They are underlined. Edit the passage.
Four year’s ago Alice Joseph, a retired teacher returning in train to Kottayam from Kanhangad, after collecting her pension. She accompanied by her son-in-law. She thought that it would be a uneventful trip until something unexpected happened.
Answer
 Four years ago Alice Joseph, a retired teacher was returning by train to Kottayam from Kanhangad, after collecting her pension. She was accompanied by her son-in-law. She thought that it would be an uneventful trip until something unexpected happened.
4. Amal’s mother does not like his habit of sitting in front of the computer for long hours. She tries to warn him. Complete their dialogue suitably.
Mother    :       Amal, you are again playing with the computer -------- (a)
Amal  Mom, I’ve just started a game.
Mother  -------- (b) any homework to do?
Amal  I’ll do it after finishing this game.
Mother  When will it be over?
Amal  Just ------- (c) minutes?
Mother  Amal, if you don’t go out and play ----- (d) fat.
Amal  OK. You want me to play cricket ------- (e)?
Mother  Yes sure. It will do you some good.
Answer
a. aren’t you? b. Haven’t you
      c. in 15 minutes d. you will get    e. don’t you
5.  Fill in the blanks using suitable phrasal verbs given in brackets below.
The banker lighted a match. He           for the prisoner’s room. As he neared the room the match         . He was terribly      c       and began to tremble. Next moment he decided to     d      his plan and go back home. 
[taken aback, give up, set out, went out
Answer
a. set out   b. went out    c. taken aback d. give up

1. ഉത്തര മഹാസമതലത്തിലെ മണ്ണിനങ്ങളെയും അവിടുത്തെ സസ്യജാലങ്ങളെയും കുറിച്ച്‌ ഒരു കുറിപ്പ്‌ തയ്യാറാക്കുക.
ഉത്തരം
പഞ്ചാബ്‌-ഹരിയാന സമതലം, ഗംഗസമതലം, ബ്രഹ്മപുത്രസമതലം എന്നിവിടങ്ങളില്‍ കാണപ്പെടുന്ന മണ്ണാണ്‌ എക്കല്‍ മണ്ണ്‌. ഇൗ സമതലങ്ങളില്‍ പുതുതായി നിക്ഷേപിക്കപ്പെട്ട എക്കല്‍ മണ്ണ്‌ ഖാദര്‍ എന്നും പഴയ എക്കല്‍ മണ്ണിനെ ഭംഗാര്‍ എന്നും വിളിക്കുന്നു. നെല്ല്‌, കരിമ്പ്‌, ഗോതമ്പ്‌, പുകയില, എണ്ണക്കുരുക്കള്‍ എന്നിവ ഇവിടെ ധാരാളമായി കൃഷിചെയ്യുന്നു.
മരുസ്ഥലി-ബാഗര്‍ പ്രദേശത്തെ മണ്ണാണ്‌ മരുഭൂമി മണ്ണ്‌. ലവണാംശം കൂടുതലുള്ള ഇൗ മണ്ണില്‍ ജൈവാംശം കുറവാണ്‌. ഇൗ ഭാഗത്ത്‌ നടപ്പാക്കിയ ഇന്ദിരാഗാന്ധി കനാല്‍ പദ്ധതിയുടെ ഫലമായി ചില പ്രദേശങ്ങളില്‍ ഗോതമ്പ്‌, ബജ്‌റ എന്നിവ കൃഷിചെയ്‌തുവരുന്നു.

2. നിരായുധീകരണത്തിന്റെ ആവശ്യകത രണ്ടാം ലോകയുദ്ധം മുന്നോട്ട്‌ വയ്‌ക്കുന്നുണ്ടോ? 
ഉത്തരം
രണ്ടാം ലോകയുദ്ധം മാത്രമല്ല എല്ലാ യുദ്ധങ്ങളും ആത്യന്തികമായി മനുഷ്യരാശിക്കെതിരെയുളളതാണ്‌. നാലുകോടിയിലേറെപ്പേരുടെ ജീവനാണ്‌ രണ്ടാം ലോകയുദ്ധം കവര്‍ന്നെടുത്തത്‌.വിജയിച്ച കക്ഷിയില്‍പെട്ട, നാസികളെ ഏറ്റവും കൂടുതല്‍കാലം ചെറുത്തുനിന്ന സോവിയറ്റുയൂണിയനായിരുന്നു ഏറ്റവും കൂടുതല്‍ ആള്‍നാശം. വിലക്കയറ്റവും ക്ഷാമവും തൊഴിലില്ലായ്‌മയും പട്ടിണിയും പകര്‍ച്ചവ്യാധിയും ഓരോ യുദ്ധത്തിന്റെയും ബാക്കിപത്രങ്ങളാണ്‌. ആയുധനിര്‍മ്മാണക്കമ്പനിക്കാര്‍ക്കും കച്ചവടക്കാര്‍ക്കും അല്ലാതെ ഒരു യുദ്ധവും ഒരു രാജ്യത്തിനും ആത്യന്തികമായി നേട്ടങ്ങള്‍ സമ്മാനിക്കുന്നില്ല. രണ്ടാം ലോകയുദ്ധം സൃഷ്‌ടിച്ച ഭീകരത നിരായുധീകരണം ആവശ്യമാണെന്ന്‌ വ്യക്‌തമാക്കുന്നു. സര്‍വരാഷ്‌ട്രസഖ്യത്തിന്റെ പരാജയത്തില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട്‌ ഐക്യരാഷ്‌ട്രസഭയുടെ രൂപീകരണത്തിലേക്ക്‌ ലോകരാഷ്‌ട്രങ്ങളെ നയിച്ചതും ഇനിയൊരു യുദ്ധമില്ലാത്ത കാലത്തെ സൃഷ്‌ടിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയായിരുന്നു. 

3. പഞ്ചാബ്‌, ഹരിയാന, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ മഴ കുറവാണെങ്കിലും ഗോതമ്പ്‌ കൃഷിക്ക്‌ പ്രസിദ്ധമാണ്‌. ഈ സംസ്ഥാനങ്ങളില്‍ ഗോതമ്പ്‌ കൃഷിക്ക്‌ അനുയോജ്യമായ ഘടകങ്ങള്‍ എന്തൊക്കെയാണ്‌? മഴയുടെ കുറവ്‌ ഏത്‌ രീതിയിലാണ്‌ പരിഹരിക്കപ്പെട്ടത്‌?
ഉത്തരം
പഞ്ചാബ്‌, ഹരിയാന, രാജസ്ഥാന്‍ മേഖലകളില്‍ ലഭിക്കുന്ന മഴയുടെ അളവ്‌ ആനുപാതികമായി കുറവാണ്‌. വാര്‍ഷികവര്‍ഷപാതം 60 സെ.മീയില്‍ താഴെയാണ്‌ ഈ സംസ്ഥാനങ്ങളില്‍ ലഭിക്കുന്നത്‌. ഗോതമ്പ്‌കൃഷിക്ക്‌ വേണ്ട വാര്‍ഷികവര്‍ഷപാതം 50-70 സെ.മീ. ആണ്‌. കൂടാതെ സമശീതോഷ്‌ണമേഖലയിലാണ്‌ ഈ സംസ്ഥാനങ്ങള്‍ സ്ഥിതിചെയ്യുന്നത്‌. അതുകൊണ്ടുതന്നെ ആവശ്യത്തിന്‌ (10oC -20oC) താപം ലഭിക്കുന്ന മേഖലയാണിത്‌. എന്നാല്‍ പ്രായോഗികമായി ഈ സംസ്ഥാനങ്ങളില്‍ മഴ തീരെ ലഭിക്കാത്ത പ്രദേശങ്ങളുമുണ്ട്‌. അവിടെ കൃത്രിമമായ ജലസേചന സൗകര്യം ഏര്‍പ്പെടുത്തിക്കൊണ്ട്‌ ഗോതമ്പിന്‌ ആവശ്യമായ ജലം ലഭ്യമാക്കുന്നു.

4. താഴെ കുറെ സംഭവങ്ങളും വര്‍ഷങ്ങളും നല്‍കുന്നു. അവയില്‍ അനുയോജ്യമായവ കൂട്ടിച്ചേര്‍ത്ത്‌ ഒരു ടൈംലൈന്‍ തയാറാക്കുക. 
ഉത്തരം
5. ``ഉത്തരരേന്ത്യന്‍ സമതലത്തില്‍ നഗരവല്‍ക്കരണം കൂടുതലാണ്‌.'' എന്തുകൊണ്ട്‌?
ഉത്തരം
♦ ആഹാരധാന്യങ്ങള്‍ കൃഷിചെയ്‌തുല്‍പ്പാദിപ്പിക്കാം എന്നു കണ്ടുപിടിച്ചതോടുകൂടിയാണ്‌ മനുഷ്യന്‍ ഒരിടത്ത്‌ സ്‌ഥിരമായി വാസമുറപ്പിക്കാന്‍ തുടങ്ങിയത്‌. ഇവര്‍ പ്രകൃതിയില്‍ ലഭ്യമായ വസ്‌തുക്കളുപയോഗിച്ച്‌ കൃഷിസ്‌ഥലങ്ങള്‍ക്കടുത്ത്‌ പാര്‍പ്പിടങ്ങള്‍ നിര്‍മ്മിക്കുകയും ഇത്‌ വാസസ്‌ഥലങ്ങളുടെ രൂപീകരണത്തിന്‌ കാരണമാവുകയും ചെയ്‌തു. ♦ ലോകത്തിലെ പ്രാചീനസംസ്‌കാരങ്ങള്‍ എല്ലാം ഉടലെടുത്തത്‌ നദീതടങ്ങളിലാണ്‌. കാരണം നദീതടങ്ങളിലെ ഫലഭൂയിഷ്‌ഠമായ മണ്ണ്‌, ജലസേചനസൗകര്യം എന്നീ അനുകൂലസാഹചര്യങ്ങള്‍ കാര്‍ഷികമേഖലയ്‌ക്ക്‌ അത്യന്താപേക്ഷിതമാണ്‌. ഇത്തരം അനുകൂലസാഹചര്യം ഉത്തരമഹാസമതലങ്ങളില്‍ കാണപ്പെടുന്നു.♦ ഇന്ത്യയുടെ ഉത്തരമഹാസമതലത്തെ കേന്ദ്രീകരിച്ചുകൊണ്ട്‌ നിരവധി രാജവംശങ്ങള്‍ ഉടലെടുത്തപ്പോള്‍ അത്‌ വ്യാവസായിക, കച്ചവട, വാണിജ്യമേഖലയ്‌ക്ക്‌ മുതല്‍കൂട്ടായി. ഇന്ത്യയില്‍ കാണപ്പെടുന്ന നിരവധി വ്യവസായങ്ങളും പട്ടണങ്ങളും സ്‌ഥിതിചെയ്യുന്നത്‌ ഉത്തരമഹാസമതലത്തിലാണ്‌.♦ ക്രമേണ കാര്‍ഷികമേഖലയെ കേന്ദ്രീകരിച്ചുകൊണ്ട്‌ നിരവധി ഫാക്‌ടറികളും വ്യവസായശാലകളും ഉയര്‍ന്നുവന്നു. ♦ ജനങ്ങളുടെ ജീവിതരീതിയും നിലവാരവും സാവധാനം കാര്‍ഷികമേഖലയില്‍നിന്നും നാഗരികമേഖലയിലേക്ക്‌ വഴിമാറി.♦ ആധുനികയുഗത്തിലെത്തിയപ്പോള്‍ ഡല്‍ഹിപോലുള്ള വന്‍നഗരങ്ങള്‍ ഇൗ മേഖലയെ സമ്പന്നമാക്കി. ♦ ഇന്ന്‌ ഇന്ത്യയില്‍ ഏറ്റവുമധികം നഗരവല്‍ക്കരണപ്രക്രിയ നടക്കുന്നതും നടന്നുകൊണ്ടിരിക്കുന്നതുമായ മേഖലയാണ്‌ ഉത്തരമഹാസമതലം. 
6.  ഇന്ത്യയിലെ ചില സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ആണ്‌ താഴെ നല്‍കിയിരിക്കുന്നത്‌. അവയെ സൂചകങ്ങളുടെ അടിസ്ഥാനത്തില്‍ പട്ടിക തയാറാക്കി ക്രമപ്പെടുത്തി എഴുതുക. 
ഉത്തരം
956 - ബോബെ, കേരളം
1961 - മഹാരാഷ്‌ട്ര, ഗുജറാത്ത്‌,
1969 - പഞ്ചാബ്‌, ഹരിയാന
പ്രാദേശികവാദം - ഝാര്‍ഖണ്ഡ്‌, ഛത്തീസ്‌ഗഢ്‌,
ഉത്തരാഖണ്‌ഡ്‌
കേന്ദ്രഭരണപ്രദേശം - മണിപ്പൂര്‍, നാഗാലാന്‍റ്‌ 
7. ഇന്ത്യയില്‍ ബാങ്കുകളുടെ വളര്‍ച്ച ത്വരിതഗതി യിലായിരിക്കുന്നു. ഈ വളര്‍ച്ചയ്‌ക്കുള്ള കാരണങ്ങള്‍ കണ്ടെത്തുക.
ഉത്തരം
 ആസൂത്രിത സാമ്പത്തിക വളര്‍ച്ചമൂലമുള്ള പണത്തിന്‍െറ ആവശ്യം. പൊതുജനങ്ങള്‍ക്ക്‌ ബാങ്കിംഗ്‌ മേഖലയോടുണ്ടായ വിശ്വാസവും താല്‍പ്പര്യവര്‍ദ്ധനവും. സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെയും അസോസിയേറ്റ്‌ ബാങ്കുകളുടെയും രൂപീകരണം. ബാങ്കുകളുടെ ദേശസാല്‍ക്കരണം. ബാങ്കിംഗ്‌ ശൃംഖലയുടെ വ്യാപനം.
8. ``മധ്യവര്‍ഗ്ഗത്തിന്റെ രാഷ്‌ട്രീയസങ്കല്‍പങ്ങളായിരുന്നു ഉദാരതാവാദത്തില്‍ മുഴച്ചുനിന്നത്‌.'' വ്യവസായ വിപ്ലവാനന്തരം യൂറോപ്പിലുണ്ടായ രാഷ്‌ട്രീയസാഹചര്യങ്ങളുമായി ബന്ധപ്പെടുത്തി ഈ പ്രസ്‌താവന വിലയിരുത്തുക.
ഉത്തരം
 വ്യവസായവിപ്ലവാനന്തരം യൂറോപ്പില്‍ സമ്പന്നരായ ഒരു മധ്യവര്‍ഗ്ഗം ഉയര്‍ന്നുവന്നു. രാജഭരണത്തേക്കാളുപരി പാര്‍ലമെന്ററി ഭരണവ്യവസ്ഥയോടായിരുന്നു ഈ വിഭാഗത്തിന്‌ താല്‍പര്യം. രാജാവിന്റെ ദൈവദത്തമായ അധികാരത്തെ ഇക്കൂട്ടര്‍ എതിര്‍ത്തു.
 വ്യക്തിസ്വാതന്ത്ര്യത്തിനും തുല്യ അവകാശത്തിനും വേണ്ടി അവര്‍ വാദിച്ചു. 
ഉത്തരം
9. ഇന്ത്യന്‍ ദേശീയോദ്‌ഗ്രഥനം നേരിടുന്ന വെല്ലുവിളികള്‍ എന്തെല്ലാ മാണെന്ന്‌ കണ്ടെത്തി പട്ടികപ്പെടുത്തുക. അവയ്‌ക്ക്‌ ഓരോന്നിനും ഓരോ ഉദാഹരണവും എഴുതുക.
ഉത്തരം
10. സമകാലിക കേരളത്തിലെ വിവിധ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ മുഖ്യ പങ്ക്‌ തൃതീയമേഖല യ്‌ക്കാണ്‌. ഈ അഭിപ്രായത്തോട്‌ നിങ്ങള്‍ യോജിക്കുന്നുണ്ടോ? എന്തുകൊണ്ട്‌?
ഉത്തരം
കാര്‍ഷികമേഖലയിലും വ്യവസായമേഖലയിലും സമകാലികകേരളം വളരെ പിന്നില്‍ പോകുന്നതാ യി കാണാനാകും. വ്യാപാരം, ഹോട്ടല്‍, ഗതാഗതം, വാര്‍ത്താവിനിമയം, ബാങ്കിംഗ്‌, ഇന്‍ഷുറന്‍സ്‌, റിയല്‍ എസ്‌റ്റേറ്റ്‌, സാമൂഹ്യസേവനപ്രവര്‍ത്തന ങ്ങള്‍ എന്നീ മേഖലകളിലായി കേരളത്തിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ഇന്ന്‌ ശക്‌തമായി നിലകൊള്ളുന്നു. അതുകൊണ്ടുതന്നെ ഈ പ്രസ്‌താവന വസ്‌തുതാപര മാണ്‌. 


1. ഇക്വറ്റോറിയല്‍ ഉപഗ്രഹങ്ങളും പോളാര്‍ ഉപഗ്രഹങ്ങളും ഭൂമിയെ ചുറ്റുന്നു.
a) പോളാര്‍ ഉപഗ്രഹങ്ങള്‍ക്ക്‌ ഭൂസ്ഥിര ഉപഗ്രഹങ്ങളാകുവാന്‍ സാധിക്കുമോ? എന്തുകൊണ്ട്‌?
b) വാര്‍ത്താവിനിമയത്തിന്‌ ഏതുതരം ഉപഗ്രഹമാണ്‌ ഉപയോഗിക്കുന്നത്‌? എന്തുകൊണ്ട്‌? 

a) പോളാര്‍ ഉപഗ്രഹങ്ങള്‍ക്ക്‌ ഭൂസ്ഥിര ഉപഗ്രഹങ്ങളാകുവാന്‍ സാധിക്കില്ല. കാരണം പോളാര്‍ ഉപഗ്രഹങ്ങള്‍ ധ്രുവപ്രദേശങ്ങളുടെ മുകളിലൂടെയാണ്‌ സഞ്ചരിക്കുന്നത്‌. ഇതിന്റെ ലംബദിശയിലാണ്‌ ഭൂമിയുടെ ഭ്രമണം.
b) വാര്‍ത്താവിനിമയത്തിന്‌ ഇക്വറ്റോറിയല്‍ ഉപഗ്രഹങ്ങളാണ്‌ ഉപയോഗിക്കുന്നത്‌. കാരണം ഏതെങ്കിലും ഒരു രാജ്യത്തിനു മുകളില്‍ ഉപഗ്രഹം സ്ഥിരമായി നിന്നാല്‍ മാത്രമേ ആ രാജ്യത്ത്‌ വാര്‍ത്താവിനിമയം സാദ്ധ്യമാകൂ.

2. ഇന്റഗ്രേറ്റഡ്‌ സെര്‍ക്കീട്ടിന്‌ ബാധകമല്ലാത്ത പ്രസ്‌താവനയേത്‌? 
ഒരു IC ചിപ്പില്‍ 
a) ധാരാളം ട്രാന്‍സിസ്റ്ററുകള്‍ ഉണ്ട്‌ b) ധാരാളം ഇന്‍ഡക്‌ടറുകള്‍ ഉണ്ട്‌ c) ധാരാളം റെസിസ്റ്ററുകള്‍ ഉണ്ട്‌ d) ധാരാളം കപ്പാസിറ്ററുകള്‍ ഉണ്ട്‌.
b) ധാരാളം ഇന്‍ഡക്‌ടറുകള്‍ ഉണ്ട്‌.

3. സെര്‍ക്കീട്ട്‌ നിരീക്ഷിക്കുക. 
a) സ്വിച്ച്‌ K ഓണ്‍ ആക്കുമ്പോള്‍ ബള്‍ബ്‌ B പ്രകാശിക്കുമോ? എന്തുകൊണ്ട്‌?
b) ബള്‍ബ്‌ പ്രകാശിക്കുന്നില്ലെങ്കില്‍ സെര്‍ക്കീട്ടിലെ ഘടകങ്ങള്‍ മാറ്റാതെ എന്തു ചെയ്‌താല്‍ ബള്‍ബ്‌ പ്രകാശിക്കും?
c) ഈ രീതിയിലിലുള്ള സെര്‍ക്കീട്ടിന്റെ പേരെന്ത്‌? 

a) സ്വിച്ച്‌ K ഓണ്‍ ആക്കുമ്പോള്‍ ബള്‍ബ്‌ B പ്രകാശിക്കില്ല. കാരണം D1 ഡയോഡ്‌ റിവേഴ്‌സ്‌ ബയസിലാണ്‌.
b) D1 ഡയോഡ്‌ തിരിച്ച്‌ ബന്ധിപ്പിച്ചാല്‍ മതിയാകും.
c) ഫോര്‍വേര്‍ഡ്‌ ബയസിങ്‌

4. ചുവപ്പുവര്‍ണ്ണ പ്രകാശം പച്ചപ്രകാശവുമായി കൂടിച്ചേര്‍ന്നപ്പോള്‍ മഞ്ഞനിറമുണ്ടായി.
a) ചുവപ്പും പച്ചയും വര്‍ണ്ണങ്ങളുടെ ഏതു ഗണത്തില്‍പെടുന്നു?
b) മഞ്ഞനിറം വര്‍ണ്ണങ്ങളുടെ ഏത്‌ ഗണത്തില്‍പ്പെടുന്നു?
c) ചുവപ്പു പ്രകാശത്തില്‍ പച്ച ഇലയുടെ നിറമെന്ത്‌?
d) ചുവപ്പു വര്‍ണ്ണം ഏതു നിറവുമായി ചേരുമ്പോള്‍ ധവളപ്രകാശമുണ്ടാകുന്നു? ഇൗ വര്‍ണ്ണം ഏതു ഗണത്തില്‍പ്പെടുന്നു?

a) പ്രാഥമികവര്‍ണ്ണം b) ദ്വിതീയവര്‍ണ്ണം c) ഇരുണ്ട നിറം
d) മജന്ത;പൂരകവര്‍ണ്ണം 
5. ഹൃദയത്തിന്റെ ചിത്രമെടുക്കാന്‍ ഇത്തരം ശബ്‌ദം തരംഗം ഉപയോഗിക്കുന്നു. 
a) ശബ്‌ദതരംഗത്തെ തിരിച്ചറിയുക.
b) ഇതിന്റെ ആവൃത്തി എത്രയാണ്‌?
c) സമുദ്രത്തിന്റെ ആഴം മനസ്സിലാക്കുവാനുപയോഗിക്കുന്ന സോണാര്‍ എന്ന ഉപകരണത്തില്‍ ഇത്തരം ശബ്‌ദതരംഗം ഉപയോഗിക്കുന്നതിന്റെ കാരണമെന്ത്‌? 

a) അള്‍ട്രാസോണിക്‌ ശബ്‌ദം
b) ആവൃത്തി 20kHz ന്‌ മുകളില്‍
c) ആവൃത്തി കൂടിയ ഇൗ തരംഗത്തിന്‌ ഏകദിശയില്‍ സഞ്ചരിക്കുവാനുള്ള പ്രവണതയുള്ളതുകൊണ്ട്‌ കൃത്യമായ സ്ഥാനത്ത്‌ എത്തുന്നു. 



1. വൈദ്യപരിശോധനയില്‍ രാജുവിന്‌ അനീമിയയും ഷൈജുവിന്‌ സിക്കിള്‍സെല്‍ അനീമിയയുമാണെന്ന്‌ കണ്ടെത്തി. 
a. ഈ രണ്ട്‌ രോഗങ്ങളും ബാധിക്കുന്നത്‌ ഏത്‌ കലയെയാണ്‌?
b. ഈ രോഗങ്ങള്‍ മൂലം സംഭവിക്കുന്ന പൊതുവായ പ്രത്യാഘാതം എന്തായിരിക്കും?
c. ഈ രോഗങ്ങള്‍ പൂര്‍ണമായി ചികിത്‌സിച്ച്‌ മാറ്റാന്‍ കഴിയുമോ? എന്തുകൊണ്ട്‌?

a. രക്‌തത്തെ (അരുണരക്‌താണുക്കളെ)
b. രക്‌തത്തിന്‍െറ ഓക്‌സിജന്‍ സംവഹനശേഷി കുറയുന്നു.
c. രാജുവിന്‍െറ രോഗം ചികിത്‌സിച്ച്‌ മാറ്റാന്‍ കഴിഞ്ഞേക്കും. എന്നാല്‍ സിക്കിള്‍സെല്‍ അനീമിയ ജനിതക രോഗമായതിനാല്‍ പൂര്‍ണമായും ചികിത്‌സിച്ചു മാറ്റാന്‍ കഴിയില്ല. 
2. പദബന്‌ധം മനസ്സിലാക്കി വിട്ടുപോയ പദം എഴു തുക.
a. തവള - യൂറിയ, മത്‌സ്യം ----
b. ഹൈഡാത്തോഡ്‌ - ജലത്തുള്ളി, ------ ജലബാഷ്‌പം.
c. എലിപ്പനി - എലി, ഡംഗിപ്പനി -------

a. അമോണിയ b. ആസ്യരന്‌ധ്രം c. കൊതുക്‌.
3. ചേരുംപടി ചേര്‍ക്കുക. 
4. ചിത്രം വിശകലനംചെയ്‌ത്‌ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം എഴുതുക. 
a. ചിത്രം ഏത്‌ രക്‌തകോശത്തെ സൂചിപ്പിക്കുന്നു?
b. ഇൗ കോശം രോഗാണുക്കളെ നശിപ്പിക്കുന്നതെങ്ങനെ?

a. ന്യൂട്രോഫില്‍
b. രോഗാണുക്കളെ വിഴുങ്ങി നശിപ്പിക്കുന്നു.
5. അവയവം മാറ്റി വയ്‌ക്കപ്പെട്ടവരില്‍ അണുബാധയ്‌ക്കുള്ള സാധ്യത കൂടുതലാണ്‌. എന്തുകൊണ്ട്‌?
അവയവം സ്വീകരിക്കുന്ന ആളെ സംബന്‌ധിച്ചിടത്തോളം ആ അവയവം ഒരു അന്യവസ്‌തുവാണ്‌. അതുകൊണ്ട്‌ അവയവത്തെ തിരസ്‌ക്കരിക്കുവാന്‍ ശരീരത്തിന്‍െറ പ്രതിരോധസംവിധാനം ശ്രമിക്കും. അപ്പോള്‍ പ്രതിരോധ ശേഷിയെ അമര്‍ച്ച ചെയ്യുന്നതിനുവേണ്ടിയുള്ള മരുന്ന്‌ നല്‌കേണ്ടി വരും. തന്മൂലം പ്രതിരോധശേഷി കുറയും. അണുബാധയുടെ സാധ്യത കൂടും. 

About Author

Advertisement

Next
This is the most recent post.
Previous
Older Post

Post a Comment

 
Top